ആശങ്കയുയർത്തി മുട്ടലിൽ ഇന്നലെയും ഏഴുപേർക്ക് കോവിഡ് പോസിറ്റീവായി. ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ഇന്നലെ മുട്ടിൽ നടത്തിയ പരിശോധനയിലാണ് ഏഴുപേർക്ക് ആൻ്റിജൻ പോസിറ്റീവ് ആയത്. 41 പേർക്ക് ആർ.ടി.പി.സി.ആർ പരിശോധനയും നടത്തി.103 പേരുടെ ആൻ്റിജൻ പരിശോധനയുമാണ് ഇന്നലെ നടത്തിയത്. ഇവരിൽ കാക്കവയൽ, ആനപ്പാറ കുമ്പളാട് , എടപെട്ടി എന്നിവിടങ്ങളിൽനിന്നുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനുമുമ്പ് 35 പേർക്ക് മുട്ടിൽ പഞ്ചായത്തിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പർക്കത്തിൽ ഉള്ളവരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ടൗണിലെ ഒരു ചുമട്ടുതൊഴിലാളിക്ക് കൊവിഡ് പോസിറ്റീവായതോടെ അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത 10 തൊഴിലാളികളും ഇപ്പോൾ നിരീക്ഷണത്തിലാണ്.

അറബിക്ക് ലാംഗ്വേജ് ടീച്ചർ നിയമനം
നെല്ലിയമ്പം ഗവ. എൽ.പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജൂനിയർ അറബിക്ക് ലാംഗ്വേജ് ടീച്ചർ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകയുടെ അസലുമായി നാളെ (നവംബർ 7) രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.







