പടിഞ്ഞാറത്തറ കുറ്റിയാംവയൽ മംഗളം ഇടവക പാരീഷ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ കാർഷിക ബില്ലിലെ കാണാപ്പുറങ്ങൾക്കെതിരെയും വയനാടിനെ കടുവാ സങ്കേതമായി പ്രഖ്യാപിക്കാനുള്ള അണിയറ നീക്കങ്ങൾക്കെതിരെയും ജില്ലയുടെ വിവിധ മേഖലകൾ ബഫർ സോണായി പ്രഖ്യാപിക്കാനുള്ള തീരുമാനത്തിനെതിരെയും പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഇടവക വികാരി ഫാ.അഗസ്റ്റിൻ ചോമ്പാലയിൽ ഉദ്ഘാടനം ചെയ്തു.കമൽ തുരുത്തിയിൽ അധ്യക്ഷത വഹിച്ചു. ബെന്നി മാണിക്കത്ത്, തോമസ് പോൾ, സജി കൊച്ചുപ്പുര, ബിനോയി ഒഴക്കാനാക്കുഴി, രാജു തെന്നടിയിൽ പ്രസംഗിച്ചു.ഷോയി വേനക്കുഴി,ടോമി ഓലിക്കുഴി,മാത്യു തെന്നടിയിൽ,ജോണി മുകളേൽ നേതൃത്വം നൽകി.

ടെൻഡർ ക്ഷണിച്ചു.
എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികളെ പാർക്കിങ്ങ് സ്ഥലത്തുനിന്നും എൻ ഊര് പ്രവേശന ഗേറ്റ് വരെയും തിരികെ എൻ ഊര് പ്രവേശന കവാട പരിസരത്തുനിന്നും പാർക്കിങ്ങ് സ്ഥലത്തേക്കും ഷട്ടിൽ സർവ്വീസ് നടത്തുന്നതിന് 12 മാസക്കാലത്തേക്ക്






