നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1ലെ മണലാടി റോഡിന്റെ ഇടതുഭാഗം പണയമ്പം പോസ്റ്റാഫീസ് വരെയും ചാത്തനാത്ത് റോഡിന്റെ ഇടതുഭാഗം മണലാടി,പണയമ്പം എന്നീ പ്രദേശങ്ങള്‍ പൂര്‍ണ്ണമായും പുല്‍പ്പള്ളി പഞ്ചായത്തിലെ വേലിയമ്പം സ്‌കൂള്‍ ഗ്രൗണ്ടിന്റെ സമീപത്തുള്ള റോഡ് മുതല്‍ പെരുമുണ്ട,എടക്കണ്ടി,കൊല്ലിവര കോളനി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







