മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഇനി കുടിവെള്ള വിതരണം സാങ്കേതിക വിദ്യയുടെ സഹായത്തോടെ. പഞ്ചായത്തിന്റെ തനത് കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള കുടിവെള്ള വിതരണമാണ് ഡിജിറ്റലൈസ് ചെയ്യുന്നത്. കുടിവെള്ളത്തിന്റെ മൊത്ത വിതരണം കുറ്റമറ്റ രീതിയിലാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം നാളെ(ഒക്ടോബര്‍ 1) രാവിലെ 11 ന് പഞ്ചായത്ത് പബ്ലിക് ലൈബ്രറി ഹാളില്‍ മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ് നിര്‍വ്വഹിക്കും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുടിവെള്ള വിതരണം ആരംഭി ക്കുന്നതോടെ ശൃംഖലയില്‍ ലീക്കേജ് സംഭവിച്ചാല്‍ ഉടന്‍ അറിയാന്‍ സാധിക്കും. അടിയന്തിര നടപടി സ്വീകരിക്കുന്നതോടൊപ്പം കുടിവെള്ള നഷ്ടം ഇല്ലാതാക്കാനും ഇതിലൂടെ സാധിക്കും. ഗുണഭോക്താക്കള്‍ക്ക് നിശ്ചിത കാലത്തേക്ക് വെള്ളം ആവശ്യമില്ലെങ്കില്‍ വിതരണം ലോക്ക് ചെയ്യുവാനുള്ള സംവിധാനവും ഉണ്ടാകും. കൂടാതെ പഞ്ചായത്തിലെ ഓരോ കുടുംബങ്ങള്‍ക്കും ആവശ്യമായ വെള്ളത്തിന്റെ അളവും ക്രമപ്പെടുത്താം. അതിനാല്‍ ഗുണഭോക്താവിന് ജല ഉപയോഗത്തിന് അനുസരിച്ചുള്ള തുക മാത്രം നല്‍കിയാല്‍ മതിയാകും. പദ്ധതി നടപ്പാകുന്നതോടെ ആവശ്യമായ കുടിവെള്ള ലഭ്യത ഉറപ്പ് വരുത്താനും അനാവശ്യ ഉപയോഗം ഇല്ലാതാക്കാനും സാധിക്കും.

അംഗപരിമിതർക്ക് നിരാമയ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷ നൽകാം
നാഷണൽ ട്രസ്റ്റ് ആക്ട് മുഖേന രജിസ്റ്റർ ചെയ്ത സംഘടനകൾ വഴി സംസ്ഥാനത്തെ അംഗപരിമിതർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്ന നിരാമയ ഇൻഷൂറൻസ് പദ്ധതിയിലേക്കുള്ള അപേക്ഷകൾ നൽകാം. പദ്ധതിയുടെ പ്രീമിയം തുക സാമൂഹ്യനീതി വകുപ്പ് മുഖേന അനുവദിച്ചുവന്നിരുന്നത്