പുൽപ്പള്ളി,എരിയപ്പളളി, ചേപ്പില,താന്നിതെരുവ് പ്രദേശങ്ങളിൽ കടുവയുടെ സാമീപ്യം കണ്ടതിനെ തുടർന്ന് വനപാലകർ തിരച്ചിൽ ആരംഭിച്ചു. ഇന്ന് രാവിലെ ഷെഡ്, താന്നിതെരുവ് റോഡിൽ കടുവയെ കണ്ടതായി നാട്ടുകാർ വനപാലകരെ അറിയിച്ചിരുന്നു. ഇന്നലെ രാത്രി പഴശ്ശിരാജ കോളേജിനടുത്തും രാത്രിയിൽ കടുവയെ കണ്ടതായി ഇരുചക്രവാഹനക്കാർ സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാ നത്തിലാണ് എരിയപ്പളളികുന്നിൽ കടുവയുണ്ടോ എന്നറിയാൻ വനപാലകർ തിരച്ചിൽ നടത്തുന്നത്. ചെതലയം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ അബ്ദുൾ സമദിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ.

സ്പാം കോളുകള്‍കൊണ്ട് പൊറുതിമുട്ടിയോ? ഒഴിവാക്കാന്‍ വഴിയുണ്ട്
ഒരു ദിവസം എത്ര തവണ പരിചയമില്ലാത്ത നമ്പറുകളില്‍നിന്ന് കോളുകള്‍ വരാറുണ്ട്. എവിടെയെങ്കിലും അത്യാവശ്യ കാര്യങ്ങളുമായി നില്‍ക്കുമ്പോഴായിരിക്കും ഫോണ്‍ റിങ് ചെയ്യുന്നത്. കോള്‍ അറ്റന്‍് ചെയ്യുമ്പോഴായിരിക്കും അത് മാര്‍ക്കറ്റിംഗോ തട്ടിപ്പ് കോളുകളോ ഒക്കെയാണെന്ന് അറിയുന്നത്. സാധാരണ







