തൊഴിൽ നിയമത്തെ അട്ടിമറിക്കാനുള്ള നീക്കം ചെറുക്കും:ബിഎംഎസ്

മാനന്തവാടി: കെഎസ്ആർടിസിയെ സംരക്ഷിക്കാൻ വേണ്ടി നിയോഗിച്ച സുശീൽ ഖന്ന റിപ്പോർട്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ ഒന്നു മുതൽ തൊഴിലാളികളെ കൊണ്ട് 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ചെയ്യുവാൻ നിർബന്ധിക്കുകയാണ് കെഎസ്ആർടിസി. ഇത് നിലവിലെ എട്ടുമണിക്കൂർ ജോലി എന്ന തൊഴിൽ നിയമത്തെ അട്ടിമറിക്കുന്നതാണ്. ഈ നീക്കത്തെ എന്തുവിലകൊടുത്തും ചെറുക്കുമെന്ന് ബിഎംഎസ് ജില്ലാ പ്രസിഡന്റ് പി.കെ. മുരളീധരൻ പറഞ്ഞു. കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) ജില്ലാ സെക്രട്ടറി വി.കെ വിനുമോൻ ജാഥ ക്യാപ്റ്റനായി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന വാഹന പ്രചരണ ജാഥ മാനന്തവാടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 12 മണിക്കൂർ ജോലി ചെയ്യുന്ന തൊഴിലാളിക്ക് എട്ടുമണിക്കൂറിന്റെ വേതനം മാത്രം നൽകുന്ന നയം തൊഴിലാളി ദ്രോഹവും, വഞ്ചനയും ആണ്. തൊഴിലാളി വർഗ്ഗ ഭരണകൂടം എന്നവകാശപ്പെടുന്ന ഇടതുപക്ഷ സർക്കാർ ഇത്തരം നിയമവിരുദ്ധമായ നയം സ്വീകരിക്കുന്നത് തികച്ചും വിരോധാഭാസമാണ്. ഇതിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി സി.ഹരീഷ്, വി.കെ. രമേശൻ, സി.കെ. പ്രദീപ്, ടി. സന്തോഷ് കുമാർ, എം.കെ. ഷാജി, ടി.പത്മനാഭൻ, ജാഥാ മാനേജർ സനൽകുമാർ എന്നിവർ സംസാരിച്ചു. ബത്തേരി ഡിപ്പോയിൽ ജാഥയ്ക്ക് നൽകിയ സമാപന സ്വീകരണം ബിഎംഎസ് ജില്ലാ സെക്രട്ടറി ഹരിദാസൻ കെ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ഡിപ്പോയിൽ നൽകിയ സ്വീകരണത്തിൽ ബിഎംഎസ് ജില്ലാ വൈസ് പ്രസിഡണ്ട് പി.ആർ. സുരേഷ്, വി.രാജൻ, കെ.ജയേഷ്, എം.കെ. സജീവ് തുടങ്ങിയവർ സംസാരിച്ചു.

നേട്ടത്തിന്റെ ട്രാക്കിൽ ഇന്ത്യൻ റെയിൽവേ; 2025ൽ എത്തിയത് 122 പുതിയ ട്രെയിനുകൾ, 549 ട്രെയിനുകളുടെ വേ​ഗത കൂട്ടി

2025ൽ ഇന്ത്യൻ റെയിൽവേ ട്രാക്കിലെത്തിച്ചത് 122 പുതിയ ട്രെയിനുകൾ. നിലവിലുള്ള സർവീസുകൾ ദീർഘിപ്പിച്ചും ഫ്രീക്വൻസി വർധിപ്പിച്ചും ട്രെയിനുകളെ സൂപ്പർഫാസ്റ്റാക്കി മാറ്റിയുമെല്ലാം വലിയ മാറ്റങ്ങളാണ് പോയ വര്‍ഷം ഇന്ത്യൻ റെയിൽവേ നടപ്പിലാക്കിയത്. വിവിധ റെയിൽവേ സോണുകളിലുടനീളം

സ്വര്‍ണപ്പണയ വായ്പ 10,000 കോടി രൂപ കവിഞ്ഞു: കേരള ബാങ്ക് നാലാം സ്ഥാനത്ത്

സ്വര്‍ണ്ണപ്പണയ വായ്പ 10,000 കോടി രൂപ കവിഞ്ഞതോടെ സംസ്ഥാനത്തെ ബാങ്കുകളില്‍ നാലാം സ്ഥാനം കൈവരിച്ച് കേരള ബാങ്ക്. സ്വര്‍ണ്ണപ്പണയ വായ്പയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കി 2025 ഡിസംബര്‍ മുതല്‍ 2026 മാര്‍ച്ച് വരെ 100

പ്രവാസികൾക്ക് ആശ്വാസം; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നാട്ടിലേക്ക് വരേണ്ടതില്ല

തിരുവനന്തപുരം: പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും വെരിഫിക്കേഷന്‍ നടപടികള്‍ക്കും നാട്ടിലെത്തി നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ വ്യക്തമാക്കി. പ്രവാസി സംഘടനകളുടെ

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.

41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കൃഷ്ണഗിരി, പാതിരിപ്പാലം, കൊളഗപ്പാറ ഉജാലപ്പടി ഭാഗങ്ങളിൽ നാളെ (ജനുവരി 12) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും Facebook Twitter WhatsApp

ജനപ്രതിനിധികൾ പിന്നോക്ക വിഭാഗങ്ങളുടെ ഉയർച്ചക്കായി പ്രവർത്തിക്കണം. കെ എം ഷാജി

മുട്ടിൽ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അവരുടെ അധികാരപരിധിയിൽ വരുന്ന പിന്നോക്ക ജനവിഭാഗങ്ങളുടെയും ദുർബല വിഭാഗങ്ങളുടെയും പുരോഗതിക്കായി ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നും അഴിമതി രഹിതമായ പൊതു ജീവിതം നയിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.