കുപ്പാടിത്തറ : കുപ്പാടിത്തറ എസ് എൽ പി സ്കൂളിൽ ബഹിരാകാശ വാരത്തോടനുബന്ധിച്ച് “അത്ഭുതപ്പെടുത്തുന്ന ബഹിരാകാശ ലോകം” പരിപാടി സംഘടിപ്പിച്ചു. വിക്രം സാരാഭായി സ്പേസ് സെന്റർ തുമ്പയിലെ സയന്റിസ്റ്റ് മനു തോമസ് കുട്ടികൾക്ക് ക്ലാസ് നൽകി. ബഹിരാകാശചരിത്രം, ബഹിരാകാശ യാത്രികർ, കൃത്യമ ഉപഗ്രഹങ്ങൾ, ബഹിരാകാശനിലയം, ഐഎസ്ആർഒ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കഥയിലൂടെ കുട്ടികൾക്ക് പറഞ്ഞു നൽകി. ഒപ്പം ഇതുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനവും നടത്തി. ബഹിരാകാശ ലോകത്തെ കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ഹെഡ്മാസ്റ്റർ മെജോഷ് പിജെ, പിടിഎ പ്രസിഡന്റ് ഷറഫുദ്ദീൻ, മഞ്ജുഷ തോമസ്,അഖില പി എന്നിവർ പരിപാടിയിൽ സംസാരിച്ചു.

പുതുവത്സരാഘോഷം: ഇന്ന് ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്; ബാറുകൾ രാത്രി 12 വരെ തുറക്കും
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബാർ ഹോട്ടൽ







