ഒക്ടോബർ 13, 14, 15 തിയതികളിൽ പടിഞ്ഞാറത്തറ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടത്തപ്പെടുന്ന വൈത്തിരി ഉപജില്ല സ്കൂൾ കായികോത്സവത്തിൻ്റെ ലോഗോ പ്രകാശനം പി.ടി.എ പ്രസിഡന്റ് ടി.നാസർ നിർവഹിച്ചു. പ്രിൻസിപ്പാൾ പി.പി ശിവസുബ്രഹ്മണ്യൻ, ഹെഡ്മാസ്റ്റർ ടി. ബാബു ,എസ്എംസി ചെയർമാൻ കെ. ചന്ദ്രപ്രഭ എന്നിവർ സന്നിഹിതരായിരുന്നു. തരിയോട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ചിത്രകലാ അധ്യാപകനായ എൻടി രാജീവ് ആണ് ലോഗോ രൂപകൽപന ചെയ്തത്.
ലോഗോ പ്രകാശനത്തിനു ശേഷം ഉപജില്ല കായികോത്സവത്തിൻ്റെ വിളംബര ജാഥയും സംഘടിപ്പിക്കപ്പെട്ടു.

പുതുവത്സരാഘോഷം: ഇന്ന് ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്; ബാറുകൾ രാത്രി 12 വരെ തുറക്കും
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബാർ ഹോട്ടൽ







