വയനാട്ടിലെ ടൂറിസം രംഗത്തെ പ്രതിസന്ധികളും വെല്ലുവിളികളും ഒരുമിച്ചു നിന്ന് നേരിടാനായി വയനാട് ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം സംഘടനകളായ ആക്ട-WETA-HATS എന്നിവയുടെ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. വിനോദ് രവീന്ദ്ര പ്രസാദ് കൺവീനറായും, മുഹമ്മദ് ഇസാക് വലിയ മണ്ണിൽ ജോയന്റ് കൺവീനറായും, അനീഷ് വരദൂർ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
ജില്ലയിലെ അനധികൃത സ്ഥാപനങ്ങൾ നിർത്തലാക്കണം, ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം, ടൂറിസം സ്ഥാപനങ്ങളുടെ പഞ്ചായത്ത് ലൈസൻസ് കാലപരിധി മൂന്നു വർഷമാക്കണം, കുടിവെള്ള പരിശോധനാ ഫീസ് കുറയ്ക്കണം എന്നീ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു. വിദ്യാലയങ്ങളിലെ ടൂറിസം ക്ലബ്ബുകളെ പങ്കെടുപ്പിച്ച് പഞ്ചായത്തുകൾ തോറും ടൂറിസം അവബോധ ക്ലാസുകൾ നടത്താൻ യോഗം തീരുമാനിച്ചു.

പുതുവത്സരാഘോഷം: ഇന്ന് ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്; ബാറുകൾ രാത്രി 12 വരെ തുറക്കും
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബാർ ഹോട്ടൽ







