വയനാട് ജില്ലയിലെ പിന്നോക്ക വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്ക് പോലീസ്, എക്സൈസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ഫയർമാൻ, ആർമിയിലെ വിവിധ വിഭാഗങ്ങൾ, തുടങ്ങി കായിക ക്ഷമത ആവശ്യമുള്ള തൊഴിൽ അവസരങ്ങളിൽ മത്സരിച്ച് വിജയം നേടുന്നതിനായി വയനാട് ജില്ല ജനമൈത്രി പോലീസ് ആവിഷ്കരിച്ച് ജില്ലാ ടൈബൽ ഡിപ്പാർട്ട്മെൻ്റിൻ്റ സഹകരണത്തോടെ നടത്തിവരുന്ന കായിക ക്ഷമത പരിശീലന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ബത്തേരി സർവ്വജന സ്ക്കൂളിൽ വച്ച് വയനാട് ജില്ല പോലീസ് മേധാവി നിർവ്വഹിച്ചു. സുൽത്താൻബത്തേരി പോലീസിൻ്റെ നേതൃത്വത്തിൽ സർവ്വജന ഹൈസ്കൂൾ ,ഗ്രൗണ്ടിലും, തിരുനെല്ലി പോലീസിൻ്റെ നേതൃത്വത്തിൽ കാട്ടിക്കുളം ജിഎച്എസ്എസ് ഗ്രൗണ്ടിലും വച്ച് കായിക ക്ഷമത പരിശീലന പദ്ധതി നടത്തിവരുന്നണ്ട്.കായിക പരിശീലന പദ്ധതിയിൽ ബത്തേരിയിൽ 145 പേരും കാട്ടിക്കുളത്ത് 81 പേരും പങ്കെടുത്ത് പരിശീലനം നേടുന്നുണ്ട്. സ്ക്കൂളുകളിലെ കായികാധ്യാപകരും പോലീസുദ്യോഗസ്ഥരുമാണ് ഇവർക്ക് പരിശീലനം നൽകുന്നത്.
ജനമൈത്രി പദ്ധതിയുടെ ജില്ല നോഡൽ ഓഫീസറായ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി മനോജ് കുമാർ അദ്ധ്യക്ഷനായിരുന്നു.
മാനന്തവാടി ടിഡിഒ സി.ഇസ്മയിൽ വിശിഷ്ട അതിഥിയായി പങ്കെടുക്കുകയും ബത്തേരി ടിഡിഒ പ്രമോദ് മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.
ബത്തേരി ഡിവൈഎസ്പി കെ കെ അബ്ദുൾ ഷെരീഫ് ,തിരുനെല്ലി എസ്എച്ഒ പിഎൽ ഷൈജു ,സർവ്വജന എച്എസ്എസ് പ്രിൻസിപ്പൽ നാസർ.,പിടിഎ പ്രസിഡണ്ട് അസീസ് മാടാല ,കൗൺസിലർ ജംഷീർ പികെ എന്നിവർ ആശംസകളറിയിച്ച് സംസാരിക്കുകയും ചെയ്തു. ബത്തേരി പോലീസ് സ്റ്റേഷൻ എഎസ്ഐ സണ്ണി ജോസഫ് സ്വാഗതവും ജനമൈത്രി വയനാട് ജില്ല അസി. നോഡൽ ഓഫീസർ ശശിധരൻ കെ.എം നന്ദിയും പറഞ്ഞു. കായികാദ്ധ്യാപകരായ ഏലിയാമ്മ ഇകെ,ബിനു സി എന്നിവരെ ചടങ്ങിൽ ആദരിച്ചു.








