നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതി ”നീരുറവ്” നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരുടെ യോഗം ഇന്ന് രാവിലെ 11 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതി തയ്യാറാക്കുന്നതിലൂടെ സംസ്ഥാനത്ത് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ നീര്‍ത്തടാധിഷ്ഠിത മാതൃകയില്‍ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടത്തും. ഓരോ ഗ്രാമ പഞ്ചായത്തിലെയും നീര്‍ച്ചാല്‍ ശ്യംഖലകള്‍ കണ്ടെത്തി ഓരോ നീര്‍ച്ചാലുകളിലും അവയുടെ വൃഷ്ടി പ്രദേശങ്ങളിലും അനുയോജ്യമായ പരിപാലന പ്രവൃത്തികള്‍ ഉള്‍പ്പെടുന്ന സമഗ്രമായ പദ്ധതി രേഖ തയ്യാറാക്കി നിര്‍വ്വഹണം നടത്തുകയാണ് ലക്ഷ്യം. ഹരിത കേരള മിഷനും, തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ഒക്ടോബര്‍ 2 ന് ആരംഭിച്ച് ഡിസംബര്‍ 7 നകം പൂര്‍ത്തിയാകുന്ന വിധമാണ് സമഗ്ര നീര്‍ത്തട പദ്ധതി തയ്യാറാക്കുന്നത്.

പുതുവത്സരാഘോഷം: ഇന്ന് ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്; ബാറുകൾ രാത്രി 12 വരെ തുറക്കും
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബാർ ഹോട്ടൽ







