വെള്ളമുണ്ട: ഒക്ടോബർ 26, 27 തീയ്യതികളിൽ വെള്ളമുണ്ടയിൽ വെച്ച് നടക്കുന്ന കോഫി ഫാർമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രഥമ അഖിലേന്ത്യാ സമ്മളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. പ്രശസ്ത സംഗീത സംവിധായകൻ അലക്സ് പോൾ പ്രകാശനം നിർവ്വഹിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്, കർഷകസംഘം ജില്ലാ ട്രഷറർ സി ജി പ്രത്യുഷ് , ഏരിയാ പ്രസിഡണ്ട് എം മുരളീധരൻ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി എം അനിൽകുമാർ, സുനിതാദിലീപ്, പി ജെ ആന്റണി, പി സി ബെന്നി തുടങ്ങിയവർ സംസാരിച്ചു. കെ.പി ഷിജു അദ്ധ്യക്ഷനായി.

പുതുവത്സരാഘോഷം: ഇന്ന് ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്; ബാറുകൾ രാത്രി 12 വരെ തുറക്കും
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബാർ ഹോട്ടൽ







