കല്‍പ്പറ്റ: ഗവ.മെഡിക്കല്‍ കോളജ് മടക്കിമലയ്ക്കു സമീപം കോട്ടത്തറ വില്ലേജില്‍ സൗജന്യമായി ലഭ്യമായ ഭൂമിയില്‍ സ്ഥാപിക്കണമെന്നു ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടി. ഉഷാകുമാരി. കളക്ടറേറ്റ് പടിക്കല്‍ ആക്ഷന്‍ കമ്മിറ്റിയുടെ ഏഴാം ദിവസത്തെ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മെഡിക്കല്‍ കോളജിനുവേണ്ടി ഭൂമി വിലയ്ക്കുവാങ്ങാന്‍ ആലോചനയുണ്ടെങ്കില്‍ ഉപേക്ഷിക്കണമെന്നു ഉഷാകുമാരി സര്‍ക്കാരിനോടു ആവശ്യപ്പെട്ടു. ആക്ഷന്‍ കമ്മിറ്റി ട്രഷറര്‍ വി.പി. അബ്ദുള്‍ ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. ഇ.പി. ഫിലിപ്പുകുട്ടി, വിജയന്‍ മടക്കിമല, അഡ്വ.ടി.യു. ബാബു, ഗഫൂര്‍ വെണ്ണിയോട്, ബിനോയ് ജോസഫ്, സാജന്‍ പടിഞ്ഞാറത്തറ, സുലേഖ വസന്തരാജ്, സി. രാജന്‍, സുലോചന രാമകൃഷ്ണന്‍, സനല്‍ കേണിച്ചിറ, ബിജു വാഴവറ്റ, അജയന്‍ പിണങ്ങോട്, അബ്ദുള്‍ ഖാദര്‍ മടക്കിമല, പി. ഹംസ എന്നിവര്‍ പ്രസംഗിച്ചു.
ജോബിന്‍ ജോസ്, ജോസ് പീറ്റര്‍, ഇക്ബാല്‍ മുട്ടില്‍, ഇ.കെ. വിജയന്‍, ബെന്നി തൃക്കൈപ്പെറ്റ, ഷാജി ചോമയില്‍, പി. ധര്‍മേഷ്, സി.പി. അഷ്‌റഫ്, അഷ്‌റഫ് പുലാടാന്‍, ടി.ജെ. ബാബുരാജ് എന്നിവര്‍ നേതൃത്വം നല്‍കി. സമരത്തിനു ഐക്യദാര്‍ഢ്യം അറിയിച്ച് തേര്‍വാടിക്കുന്ന് അയല്‍പക്ക വേദി നഗരത്തില്‍ പ്രകടനം നടത്തി.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






