മാനന്തവാടി : ആറാട്ടു തറ അമൃത നഗറിൽ മാനന്തവാടി നഗരസഭ, ജനമൈത്രി പോലീസ്, എക്സൈസ്, കുടുംബശ്രീ എ.ഡി.എസ്. എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി .
മാനന്തവാടി നഗര സഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ മാർഗരറ്റ് തോമസ് അധ്യക്ഷത വഹിച്ചു. ജനമൈത്രി പോലീസ് ഓഫിസർ മോഹൻദാസ്, എക്സൈസ് ഓഫീസർ ബബീഷ് എന്നിവർ ക്ലാസ്സുകളെടുത്തു. രജി താലയം രവീന്ദ്രൻ, ഷിനി’ സുരേഷ്, രേഷ്മ, സുബിൻ, പ്രശാന്ത്, മണി, അനൂപ്,വിനേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

ലോ മാസ്സ് ലൈറ്റ് ഉദ്‌ഘാടനം ചെയ്തു.
ചെറുകാട്ടൂർ : പനമരം ഗ്രാമ പഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിയിൽ പെടുത്തി കൃഷ്‌ണമൂല അമ്പലം ജങ്ഷനിൽ നിർമിച്ച ലോ മാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം പനമരം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ






