അതിഥി തൊഴിലാളികള്‍ക്കിടയില്‍ ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന് കവച് എന്ന പേരില്‍ ലഘുനാടകം അവതരിപ്പിച്ച് ജില്ലാ ലേബര്‍ ഓഫീസിലെ ജീവനക്കാര്‍. തൊഴിലും നൈപുണ്യവും വകുപ്പും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി അതിഥി തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടിയിലാണ് ലേബര്‍ വകുപ്പ് അതിഥി തൊഴിലാളികള്‍ക്കായി ഹിന്ദിയില്‍ നാടകം അവതരിപ്പിച്ചത്. ജീവനക്കാരനായ വിനു കെ.കെ കഥ, തിരക്കഥ എഴുതിയ നാടകത്തിന്റെ സംവിധായകന്‍് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ കെ.കെ വിനയനാണ്. വിനയന്‍, വിനു എന്നിവരെ കൂടാതെ തൊഴില്‍ വകുപ്പ് ജീവനക്കാരായ കെ.കെ വിനു, മനു വൈത്തിരി, സി. എസ് സുജിത്ത്, പി.എം. അനസ്ചന്ദ്രന്‍ കാവു മന്ദം എന്നിവര്‍ അഭിനയിച്ചു.

ഫാക്ടറി മാനേജര്‍ നിയമനം
മാന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോപ്പറേറ്റീവ് ലിമിറ്റഡിനു കീഴിലുള്ള പ്രിയദര്‍ശിനി ടീ ഫാക്ടറിയില്‍ ഫാക്ടറി മാനേജര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇന്റർമീഡിയേറ്റിൽ കുറയാത്ത വിദ്യാഭ്യാസ യോഗ്യത, ടീ ഫാക്ടറി രംഗത്ത് 25 വർഷത്തെ പ്രവർത്തി