മാനന്തവാടി:ചെമ്പേരി വിമൽജ്യോതി എഞ്ചിനീയറിങ് കോളേജിൽ നടന്ന കെടിയു എഫ്-സോൺ ചെസ്സ് ടൂർണമെന്റിൽ പുരുഷ-വനിത വിഭാഗത്തിൽ വയനാട് എഞ്ചിനീയറിങ് കോളേജ് ചാമ്പ്യന്മാരായി. കോളേജിലെ കായിക വിഭാഗം മേധാവി ഡോ.ജോളി തോമസിന് കീഴിൽ മികച്ച പ്രകടനം കാഴ്ചവെച്ച മാനന്തവാടി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ കോട്ടയത്ത് വച്ച് നടക്കുന്ന ഇന്റർ സോൺ മത്സരത്തിന് യോഗ്യത നേടുകയും ചെയ്തു.

ടെൻഡർ ക്ഷണിച്ചു.
എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികളെ പാർക്കിങ്ങ് സ്ഥലത്തുനിന്നും എൻ ഊര് പ്രവേശന ഗേറ്റ് വരെയും തിരികെ എൻ ഊര് പ്രവേശന കവാട പരിസരത്തുനിന്നും പാർക്കിങ്ങ് സ്ഥലത്തേക്കും ഷട്ടിൽ സർവ്വീസ് നടത്തുന്നതിന് 12 മാസക്കാലത്തേക്ക്






