കമ്പളക്കാട്-പറളിക്കുന്ന്-കല്ലഞ്ചിറ-കരണി റൂട്ടിൽ നിർത്തലാക്കിയ കെഎസ്ആർടിസി ബസ് സർവീസ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബസ് പാസഞ്ചേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ അഡ്വക്കേറ്റ് ടി.
സിദ്ദിഖ് എംഎൽഎയ്ക്കും ഡിടിഒയ്ക്കും നിവേദനം നൽകി.ആയിരത്തിലേറെ ആളുകളുടെ ഒപ്പുശേഖരണം നടത്തി യാണ് നിവേദനം നൽകിയത്.
രണ്ടുവർഷക്കാലത്തിലേറെയായി സർവീസ് നടത്തിയ ബസ് കോവിഡ് സമയത്താണ് നിർത്തലാക്കിയത്.ആദിവാസി ജനവിഭാഗം ഉൾപ്പെടെ 100 കണക്കിന് ആളുകളുടെ ആശ്രയമായിരുന്നു കെഎസ്ആർടിസി ബസ് സർവീസ്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും സർവീസ് നിർത്തിയത് മൂലം ഏറെ ദുരിതത്തിലാണ്.
മുൻ എംഎൽഎ സി.കെ ശശീന്ദ്രന്റെ ഉൾപ്പെടെ ശ്രമഫലമായാണ് 2019ൽ സർവീസ് അനുവദിച്ചത്.കണിയമ്പറ്റ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുമ ടീച്ചർ, ബസ് പാസഞ്ചേഴ്സ് ഫോറം ചെയർമാൻ പി ഗോപി,കൺവീനർ എൻഎച്ച് സിദ്ദീഖ്, വികസന സമിതി കൺവീനർ മോഹനൻ, കമ്മിറ്റി അംഗങ്ങളായ എം സിദ്ദിഖ്, ദേവപ്രകാശ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
ഒരു മാസത്തിനുള്ളിൽ ബസ് സർവീസ് ആരംഭിക്കാം എന്ന് എംഎൽഎയുടെ നിർദ്ദേശപ്രകാരം ഡിടിഒ ഉറപ്പ് നൽകി.

ഫാക്ടറി മാനേജര്‍ നിയമനം
മാന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോപ്പറേറ്റീവ് ലിമിറ്റഡിനു കീഴിലുള്ള പ്രിയദര്‍ശിനി ടീ ഫാക്ടറിയില്‍ ഫാക്ടറി മാനേജര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇന്റർമീഡിയേറ്റിൽ കുറയാത്ത വിദ്യാഭ്യാസ യോഗ്യത, ടീ ഫാക്ടറി രംഗത്ത് 25 വർഷത്തെ പ്രവർത്തി