ദുബൈയില്‍ ഇതുവരെ അനുവദിച്ചത് ഒന്നര ലക്ഷത്തിലേറെ ഗോള്‍ഡന്‍ വിസകള്‍

ദുബൈ: ദുബൈയില്‍ ഗോള്‍ഡന്‍ വിസ ആരംഭിച്ച 2019 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ആകെ ഒന്നര ലക്ഷത്തിലേറെ ഗോള്‍ഡന്‍ വിസകള്‍ അനുവദിച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സ് ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്. 151,600 ഗോള്‍ഡന്‍ വിസകളാണ് ഇതുവരെ അനുവദിച്ചത്.

ആരോഗ്യ പ്രവര്‍ത്തകര്‍, സാംസ്‌കാരിക വ്യക്തിത്വങ്ങള്‍, മറ്റ് മേഖലകളിലെ പ്രൊഫഷണലുകള്‍ എന്നിവര്‍ക്കാണ് പ്രധാനമായും ഗോള്‍ഡന്‍ വിസ ലഭിച്ചത്. ഗോള്‍ഡന്‍ വിസ ലഭിച്ചവരില്‍ ബിസിനസുകാരും ജോലി ചെയ്യുന്നവരും പഠിക്കുന്നവരും അവരുടെ ആശ്രിത വിസയിലുള്ളവരും ഉള്‍പ്പെടും. നിരവധി ആനുകൂല്യങ്ങള്‍ കൂടി ലഭിക്കുന്നതിനാലാണ് പ്രവാസികള്‍ കൂടുതലായി ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം മുതലാണ് ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ ഗോള്‍ഡന്‍ വിസയ്ക്ക് ലഭിച്ചത്.

ഈ വര്‍ഷം 1.5 കോടി എന്‍ട്രി റെസിഡന്‍സി പെര്‍മിറ്റുകളാണ് അതോറിറ്റി നല്‍കിയിട്ടുള്ളതെന്നും 2020-21 കാലയളവിനെ അപേക്ഷിച്ച് 43 ശതമാനം വര്‍ധനയാണിതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. എമിറേറ്റിലെ താമസക്കാരുടെ എണ്ണം വര്‍ധിച്ചതായാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.

അതേസമയം യുഎഇയിൽ ഗോൾഡൻ വീസാ ഉടമകൾക്ക് പത്ത് വര്‍ഷത്തേക്ക് മാതാപിതാക്കളെ സ്പോൺസർ ചെയ്യാൻ അനുമതി നല്‍കി. മാതാപിതാക്കളെ സ്പോണ്‍സര്‍ ചെയ്യുന്നതിന് നിക്ഷേപ തുക കെട്ടിവയ്ക്കേണ്ടിതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഒക്ടോബറിൽ നിലവിൽ വന്ന ഗോൾഡൻ വീസ ചട്ടങ്ങളുടെ ഭാഗമായാണ് മാതാപിതാക്കളെയും സ്പോണ്‍സര്‍ ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്.നിക്ഷേപതുക എടുത്ത് കളഞ്ഞതിന് പുറമേ മാതാപിതാക്കളെ സ്പോണ്‍സര്‍ ചെയ്യാൻ നിശ്ചിത ശമ്പളം വേണമെന്ന വ്യവസ്ഥയും ഒഴിവാക്കി. മാതാപിതാക്കളെ സ്പോണ്‍സര്‍ ചെയ്യുന്നതിന് 2800 ദിര്‍ഹം മുതൽ 3800 ദിര്‍ഹം വരെ ആണ് ചെലവ് വരിക.

മാതാപിതാക്കളുടെ ഏകസംരക്ഷകരാണ് തങ്ങളെന്ന സര്‍ട്ടിഫിക്കറ്റ് കോണ്‍സുലേറ്റിൽ നിന്ന് ഹാജരാക്കണം. നിലവില്‍ യുഎഇയിലെ താമസ വിസക്കാര്‍ക്ക് ഒരു വര്‍ഷത്തേക്കായിരുന്നു മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ എമിഗ്രേഷന്‍ ഡിപ്പാര്‍ട്‌മെന്റിന്റെ നിര്‍ദേശാനുസരണം നിശ്ചിത തുക ഡെപ്പോസിറ്റ് നല്‍കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. കുറഞ്ഞത് 20000 ദിര്‍ഹം പ്രതിമാസം ലഭിക്കുന്നവര്‍ക്കായിരുന്നു മാതാപിതാക്കളെ സ്‌പോണ്‍ ചെയ്യാന്‍ അനുമതിയുണ്ടായിരുന്നത്.

സൗജന്യ പരിശീലനം

മാനന്തവാടി അസാപ് സ്‌കില്‍ പാര്‍ക്കില്‍ പി.എം.കെ.വി.വൈ സ്‌കീമിന് കീഴിലെ വിവിധ കോഴ്സുകളില്‍ സൗജന്യ പരിശീലനം നല്‍കുന്നു. വെയര്‍ ഹൗസ് എക്‌സിക്യൂട്ടീവ്, സപ്ലൈ ചെയിന്‍ എക്‌സിക്യൂട്ടീവ്, എ.ഐ ആന്‍ഡ് എം.എല്‍ ജൂനിയര്‍ ടെലികോം ഡാറ്റാ അനലിസ്റ്റ്,

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്

ഉരുൾ ദുരന്തം: ഡബ്ല്യു.എം.ഒ. ഗ്രീൻമൗണ്ട് സ്കൂൾ നിർമ്മിച്ച വീട് താക്കേൽ കൈമാറി

പടിഞ്ഞാറത്തറ : ചൂരൽമല മുണ്ടക്കെ ദുരന്തത്തിനിരയായവരിൽ നിന്ന് തെരെഞ്ഞെടക്കപ്പെട്ട കുടുംബത്തിന് വേണ്ടി പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ. ഗ്രീൻ മൗണ്ട് സ്കൂൾ നിർമ്മിച്ച വീടിൻ്റെ താക്കോൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പ്രസ്തുത കുടുംബത്തിന് കൈ

വാഹന ക്വട്ടേഷന്‍

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍/ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി കണ്ണൂരില്‍ സംഘടിപ്പിക്കുന്ന സര്‍ഗോത്സവം കലാമേളയില്‍ പങ്കെടുക്കാന്‍ 65 വിദ്യാര്‍ത്ഥികളെയും അഞ്ച് ജീവനക്കാരെയും കണ്ണൂരിലേക്കും തിരിച്ച് ജില്ലയിലേക്കും എത്തിക്കുന്നതിന് ടൂറിസ്റ്റ് ബസ് ലഭ്യമാക്കാന്‍ താത്പര്യമുള്ള

കരാര്‍ നിയമനം

ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ കേരളയുടെ ഐ.സി.എം.ആര്‍ പ്രോജക്ടിലേക്ക് പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (മെഡിക്കല്‍), പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (നോണ്‍ മെഡിക്കല്‍), പ്രോജക്ട്

കൂടുതൽ വിമാനങ്ങൾ, കൂടുതൽ സർവീസുകൾ; ശൈത്യകാല യാത്രയ്ക്ക് നിരവധി സൗകര്യങ്ങളുമായി ദുബായ്

ശൈത്യകാല യാത്രാ സീസണിലേക്ക് തയ്യാറെടുത്ത് ദുബായിലെ വിമാനത്താവളങ്ങൾ. സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചും പുതിയ റൂട്ടുകൾ ഉൾപ്പെടുത്തിയുമാണ് ദുബായ് ഇന്റർനാഷണൽ, ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം ഇന്റർനാഷണൽ എന്നീ വിമാനത്താവളങ്ങൾ ശൈത്യകാല യാത്രാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.