കോവിഡ് അനുബന്ധ വായ്പ വിതരണം 139 കോടി – ജില്ലാ ബാങ്കിംഗ് അവലോകന സമിതി.

കോവിഡ് കാലത്ത് ജില്ലയിലെ ചെറുകിട വ്യവസായികൾക്ക് കേന്ദ്ര പദ്ധതിയായ എമർജൻസി ക്രെഡിറ്റ്‌ ലൈൻ ഗ്യാരണ്ടീഡ് സ്കീമിലൂടെ 74 കോടി വായ്പ നൽകി. 2782 ഗുണഭോക്താകൾക്കാണ് വായ്പ അനുവദിച്ചത്. കുടുംബശ്രീ യൂണിറ്റുകൾക്കുള്ള മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതിയിലൂടെ 75469 പേർക്ക് 65 കോടി രൂപയും വായ്പയായി നൽകിയാതായി ജില്ലാ ബാങ്കിംഗ് അവലോകന സമിതി അറിയിച്ചു.

നടപ്പു സാമ്പത്തിക വർഷത്തിലെ ജൂൺ 30 വരെയുള്ള ആദ്യപാദത്തിൽ 1099 കോടി വായ്പ്പ നൽകിയതായി ജില്ലാ തല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. മൊത്തം വായ്പയിൽ 1057 കോടി (96.18%) മുൻഗണന വിഭാഗങ്ങൾക്കാണ് നൽകിയത്. കാർഷികമേഖലയിൽ 805 കോടി വിതരണം ചെയ്തു.
ബാങ്കുകളുടെ മൊത്തം വായ്പ്പ നീക്കിയിരുപ്പ് മുൻവർഷത്തെ 6951 കോടിയിൽ നിന്നും 7823 കോടിയായി (13% വളർച്ച) വർദ്ധിച്ചു. ഇക്കാലയളവിൽ നിക്ഷേപം 5473 കോടിയിൽ നിന്നും 6326 കോടിയായി ( 16%:വളർച്ച ) ഉയർന്നു.
സംസ്ഥാനത്തെ ഉയർന്ന വായ്പനിക്ഷേപനുപതം 124% ജില്ലയുടേതാണ്.

കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയാണ് യോഗം ചേർന്നത്. പ്രധാനമന്ത്രിയുടെ ജില്ലാ കളക്ടർമാർക്കുള്ള അവാർഡിൽ മുൻഗണന വായ്പയിലൂടെ സമഗ്ര വികസനത്തിനുള്ള അവാർഡിനായി രാജ്യത്തെ നാലു ജില്ലകളുടെ ചുരുക്ക പട്ടികയിൽ ഇടം നേടിയ കളക്ടർ ഡോ അദീല അബ്ദുള്ളയെ യോഗം അഭിനന്ദിച്ചു.

ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ കനറാ ബാങ്ക് റീജിയണൽ മാനേജർ വി .സി സത്യപാൽ, റിസർവ് ബാങ്ക് പ്രതിനിധി പി .ജി ഹരിദാസ്, നബാർഡ് ജില്ലാ വികസന മാനേജർ ജിഷ. വി, ലീഡ് ബാങ്ക് മാനേജർ ജി. വിനോദ് എന്നിവർ സംസാരിച്ചു.

ആ റീല്‍ ഒന്നുകൂടി കാണണോ? ഇനി ‘വാച്ച് ഹിസ്റ്ററി’ ഇന്‍സ്റ്റഗ്രാമിലും

ഒരു റീല്‍ കണ്ട് അല്‍പം കഴിഞ്ഞ് അത് ഒന്നുകൂടി കാണണമെന്ന് തോന്നുകയോ ആര്‍ക്കെങ്കിലും ആ റീലിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്യണമെന്ന് തോന്നിയാല്‍. എത്ര ശ്രമിച്ചാലും ആ റീല്‍ ഒന്ന് കണ്ടെത്താന്‍ സാധിക്കാറില്ല അല്ലേ. എന്നാല്‍

അമ്പലവയൽ ഗവ. എൽ പി സ്കൂളിൽ വെർച്വൽ ലാബ് ഉദ്ഘാടനം ചെയ്തു.

അമ്പലവയൽ:വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച പഠനാനുഭവങ്ങൾ ലഭ്യമാക്കുന്നതിനും രസകരവും ഫലപ്രദവുമായ പഠനം സാധ്യമാക്കുന്നതിനും അമ്പലവയൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 19.5 ലക്ഷം രൂപ ചെലവിൽ അമ്പലവയൽ ഗവ. എൽ.പി. സ്കൂളിൽ നിർമ്മിച്ച ആധുനിക

റേഷൻ കാർഡ് മാറ്റത്തിന് അപേക്ഷിക്കാം

റേഷൻ കാർഡുകൾ എ.എ.വൈ (മഞ്ഞ കാർഡ്) വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകൾ ഒക്ടോബർ 31നകം താലൂക്ക് സപ്ലൈ ഓഫീസുകളിൽ സമർപ്പിക്കണം. അർഹരായ പട്ടികവർഗ്ഗ കുടുംബങ്ങൾ, ആശ്രയ പട്ടികയിൽപ്പെട്ട അതിദാരിദ്രർ, നിരാലംബരും നിർദ്ധനരുമായ വിധവകൾ നാഥയായുള്ള കുടുംബങ്ങൾ,

വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ അപ്പപാറ, അരണപ്പാറ, തോൽപെട്ടി, നരിക്കൽ,വെള്ളം, പ്രദേശങ്ങളിൽ നാളെ (ഒക്ടോബര്‍ 31) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

അധ്യാപക കൂടിക്കാഴ്ച്ച

സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന ഹയർ സെക്കണ്ടറി തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്,ഹിന്ദി, ഹിസ്റ്ററി, സോഷ്യോളജി,

വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി

വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക വികസന ദ്ധതിയുടെ ഭാഗമായി വയോജന ക്ഷേമത്തിന് കട്ടിൽ വിതരണം നടത്തി. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അദ്ധ്യക്ഷത വഹിച്ച പരിപാടി വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. വി. വിജേഷ് ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.