2023 ലെ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി ജില്ലയിലെ 3 നിയോജക മണ്ഡലങ്ങളിലും വോട്ടര്‍ പട്ടിക പുതുക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. 17 വയസ്സ് പൂര്‍ത്തിയായവര്‍ക്കും പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിന് മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിക്കാം. ഡിസംബര്‍ 8 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം. ഇതുമായി ബന്ധപ്പെട്ട് ഡിസംബര്‍ 3, 4 തീയതികളില്‍ വില്ലേജ്/താലൂക്ക് ഓഫീസുകളില്‍ സ്‌പെഷ്യല്‍ ക്യാമ്പുകള്‍ നടക്കും.

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും
തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും







