കോഴിക്കോട്: സ്വർണക്കടത്തിനായി ഓരോ ദിവസവും പുതിയ വഴികൾ തേടുകയാണ് കടത്ത് സംഘങ്ങൾ. ഏറ്റവും ഒടുവിലായി കരിപ്പൂരിൽ നിന്ന് പുറത്തുവരുന്നത് പാന്‍റിന്‍റെ സിബ്ബ് സ്വർണമാക്കികൊണ്ടുള്ള കടത്തും പിടികൂടി എന്നതാണ്. പാന്‍റിന്‍റെ സിബ്ബിന്‍റെ ഭാഗം സ്വർണ്ണ മിശ്രിതമാക്കിയുള്ള കടത്തിനാണ് ശ്രമം നടത്തിയത്. കരിപ്പൂർ വിമാനത്താവളത്തിന്‍റെ പുറത്തേക്ക് ഇയാൾ എത്തിയെങ്കിലും രക്ഷപ്പെടാനായില്ല. സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ പൊലീസാണ് പിടികൂടിയത്. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് റംഷാദാണ് പൊലീസ് പിടിയിലായത്. പാന്‍റിന്‍റെ സിബ്ബിന് പുറമെ ഇയാൾ കാലിലെ സോക്സിനുള്ളിലും ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ചിരുന്നു. പക്ഷേ എല്ലാം പൊലീസ് കണ്ടെത്തി. മൊത്തത്തിൽ ഇയാളിൽ നിന്ന് 16 ലക്ഷത്തോളം രൂപയുടെ സ്വർണമാണ് കണ്ടെടുത്തത്.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്