ഫ‍ർസീൻ മജീദ് വിവാഹിതനാകുന്നു, വധു കെഎസ്‍യു നേതാവ്; സുധാകരനും സതീശനും ചടങ്ങിനെത്തും

കണ്ണൂർ: ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് വധശ്രമക്കേസ് നേരിടുന്ന യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദ് വിവാഹിതനാകുന്നു. ഫർസീനിന്റെ മട്ടന്നൂരിലെ വീട്ടിൽ ശനിയാഴ്ചയാണ് വിവാഹം. മട്ടന്നൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റായ ഫർസീന്റെ വധു പയ്യന്നൂർ സ്വദേശി നഫീസതുൽ മിസ്രിയയാണ്. പയ്യന്നൂർ കോളേജിൽ കെ എസ് യു നേതാവ് കൂടിയായിരുന്നു മിസ്രിയ. കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയ പ്രമുഖ നേതാക്കളും കോൺഗ്രസ് എംഎൽഎമാരും വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തും.

ദമ്പതിമാർക്ക് ആശംസ നേർന്ന് കണ്ണൂർ നഗരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചുവരെഴുതി. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധമുണ്ടായതും ഫർസീനെ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ തള്ളി താഴെയിട്ടതും വലിയ ചർച്ചയായിരുന്നു. വിമാനത്തിലെ കയ്യാങ്കളിക്ക് പിന്നാലെ ഇ.പി. ജയരാജനെയും ഫർസീൻ മജീദിനെയും താൽക്കാലികമായി വിമാനയാത്രയിൽ നിന്നും ഇൻഡിഗോ വിലക്കിയിരുന്നു. ഇനി ഇൻഡിഗോ വിമാനത്തിൽ കയറില്ല എന്ന ശപഥം ചെയ്തായിരുന്നു വിലക്കിനെ ഇ.പി. ജയരാജൻ നേരിട്ടത്. പിന്നീട് ഇതുവരെ അദ്ദേഹം ഇൻഡി​ഗോ വിമാനത്തിൽ കയറിയിട്ടില്ല.

ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ഫർസീൻ മജീദിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് ഒരു എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നിരുന്നു. ഫർസീൻ മജീദിന് നേരെ കാപ്പ ചുമത്താനുള്ള പൊലീസ് നീക്കത്തിൽ നേരത്തെ വിമർശനത്തിന് ഇടയാക്കിയിരുന്നു. യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം പ്രസിഡന്‍റ് ഫർസീനെതിരെ 13 കേസുകളുണ്ടെന്നും സ്ഥിരം കുറ്റവാളിയായ ഇയാളെ ജില്ലയിൽ നിന്നും നാടുകടത്തണമെന്നുമായിരുന്നു പൊലീസിന്‍റെ ആവശ്യം. കമ്മീഷണർ ആർ ഇളങ്കോ സമർപ്പിച്ച റിപ്പോർട്ടിൻമേൽ ഡിഐജി രാഹുൽ ആർ നായർ ഫർസീന് കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഫർസീന് എതിരെയുള്ള പതിമൂന്ന് കേസുകളിൽ 11 കേസുകളും കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തതിന് ചുമത്തിയതാണ്. എടയന്നൂർ സ്കൂളിന് മുന്നിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ 2017ൽ ഒരു വധശ്രമക്കേസും ഫർസീന് എതിരെയുണ്ട്.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

‘ഹൊ തയ്യാർ ‘സ്കൗട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കരിങ്ങാരി ഗവ.യു.പി.സ്കൂളിൽ ആരംഭിച്ച ഭാരത് സ്കൗട്ട്സിൻ്റെ ദ്വിദിന ക്യാമ്പ് ‘ഹൊ തയ്യാർ ‘ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ ജോൺസൺ എം.എ അധ്യക്ഷത വഹിച്ചു. ബെഞ്ചമിൻ

മരണത്തിന് 24 മണിക്കൂര്‍ മുന്‍പ് ശരീരം ഈ 3 ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും

മരണം ഇതുവരെ ആര്‍ക്കും മനസിലാകാത്ത നിഗൂഢമായ രഹസ്യം തന്നെയാണ്. ഒരു വ്യക്തിയുടെ ജീവിതത്തിന്റെ അവസാന മണിക്കൂറുകള്‍ അയാള്‍ക്കും അയാളുടെ പ്രിയപ്പെട്ടവര്‍ക്കും ഒരുപോലെ വൈകാരികവും വിലപ്പെട്ടതുമാണ്. ഇതുവരെയുള്ള എല്ലാ ജീവിത യാത്രകളും വളരെ മനോഹരമാണെങ്കിലും മരണമെന്ന

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി; കണ്ടെത്തിയത് സെല്ലിൽ ഒളിപ്പിച്ച നിലയിൽ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി. പുതിയ ബ്ലോക്കിലെ തടവുകാരൻ യു ടി ദിനേശിൽ നിന്നാണ് മൊബൈൽ പിടികൂടിയത്. സെല്ലിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈൽ ഉണ്ടായിരുന്നത്. ടൗൺ പൊലീസ് കേസെടുത്ത്

‘അടിച്ചാൽ തിരിച്ചടി, വിരട്ടല്‍ ഇങ്ങോട്ട് വേണ്ട.. ഷാഫിയെ തടയാമെന്നത് വ്യാമോഹമാണ് മോനെ’; പിന്തുണച്ച് നേതാക്കള്‍

തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംപിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. കോൺഗ്രസിന്റെ നേതാക്കളെ വഴിയിൽ വാഹനം തടഞ്ഞ് ആക്രമിക്കാം എന്ന് സിപിഐഎമ്മിന്‍റെ ഗുണ്ടകൾ കരുതുന്നുണ്ടെങ്കിൽ കയ്യുംകെട്ടി നോക്കിയിരിക്കുമെന്ന് വിചാരിക്കരുതെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

മണ്ണിടിച്ചിൽ പ്രദേശത്ത് ജിയോളജി -മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി

വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി – മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി. മേഖലയിലെ ദ്രവിച്ച പാറകളാണ് അപകടകരമായ രീതിയിൽ താഴേക്ക് പൊട്ടിയിറങ്ങിയത്. ഏകദേശം 30 മീറ്ററോളം ഉയരത്തിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.