ബത്തേരി നഗരസഭയിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന പ്രതിഭാധനരായ 100 പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് നടപ്പാക്കുന്ന മത്സരപരീക്ഷ പരിപോഷണ പദ്ധതി ഫ്‌ളൈ ഹൈ ക്ലാസുകൾ ആരംഭിച്ചു. ക്ലാസുകളുടെ ഉദ്ഘാടനവും ചെയർമാൻ ടികെ രമേശ് നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് അധ്യക്ഷത വഹിച്ചു .വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ലിഷ മുഖ്യ പ്രഭാഷണം നടത്തി . ഫ്ലൈ ഹൈ പിടിഎ പ്രസിഡന്റായി എം എസ് വിശ്വനാഥൻ , വൈസ് പ്രസിഡന്റായി രേഷ്മ ചന്ദ്രൻ എന്നിവരെ തെരഞ്ഞെടുത്തു . ജംഷീർ അലി , അസീസ് മാടാല, എം എസ് വിശ്വനാഥൻ , അബ്ദുൽ നാസർ പി എ , സജി ടി വി , ജോളിയമ്മ, ജിജി ജേക്കബ് എന്നിവർ സംസാരിച്ചു . കുട്ടികൾക്കു പഠന യാത്ര , പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശനം , ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കാൻ തീരുമാനിച്ചു .അടുത്ത ക്ലാസ് ഡിസംബർ 10ന് നടത്താൻ തീരുമാനിച്ചു .

വിമാനയാത്രയില്‍ അബദ്ധത്തില്‍ പോലും ഇവയൊന്നും കയ്യില്‍ വയ്ക്കരുതേ…
വളരെ സന്തോഷത്തോടെ ഒരു യാത്രയ്ക്കായി വിമാനത്താവളത്തില്‍ എത്തിയ നിങ്ങള്‍ ബാഗ് സ്‌കാന്‍ ചെയ്ത് കിട്ടുന്നതിനായി കാത്തിരിക്കുകയാണ്. പക്ഷേ ഒപ്പമുണ്ടായവര്‍ക്കും പിറകെ വന്നവര്‍ക്കും എല്ലാം അവരുടെ ബാഗുകള്‍ സ്‌കാന്‍ ചെയ്ത് കിട്ടിയിട്ടും നിങ്ങള്‍ക്ക് മാത്രം ബാഗ്