കല്‍പ്പറ്റ: വിലക്കയറ്റത്തിനും ക്രമസമാധാനതകര്‍ച്ചയ്ക്കും എതിരെ വയനാട് മെഡിക്കല്‍ കോളേജ് മടക്കി മലയില്‍ തന്നെ സ്ഥാപിക്കുക,വന്യമൃഗ ശല്യം ശാശ്വതമായി പരിഹരിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് യുഡിഎഫ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2,3,4 തീയതികളില്‍ നടക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് യുഡിഎഫ് കല്‍പ്പറ്റ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുണ്ടേരിയില്‍ സ്വീകരണം നല്‍കി. യുഡിഎഫ് കണ്‍വീനര്‍ കെ കെ വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. അലവി വടക്കേതില്‍ അധ്യക്ഷത വഹിച്ചു, അഡ്വ: ടി സിദ്ദിഖ് എംഎല്‍എ റസാക്ക് കല്‍പ്പറ്റ, പി പി ആലി,മാണി ഫ്രാന്‍സിസ്, ഗിരീഷ് കല്‍പ്പറ്റ,കേയേംതൊടി മുജീബ്, വി എ മജീദ്, ടിജെ ഐസക്, എം എ ജോസഫ്,സി ജയപ്രസാദ്, കെ.ബി.നസീമ, കെ.അജിത ,ടി.കെ.നാസര്‍, ജി വിജയമ്മ ടീച്ചര്‍, പോള്‍സണ്‍ കൂവയ്ക്കല്‍, എപി മുസ്തഫ,,എംപി നവാസ്, കെ കെ രാജേന്ദ്രന്‍, ഹര്‍ഷല്‍ കോണാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയോട് അധികൃതർ കാണിക്കുന്നത് ക്രൂരമായ അവഗണന: കർമ്മസമിതി
പടിഞ്ഞാറത്തറ: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ന്റെ ഭാഗവുമായ താമരശ്ശേരി ചുരത്തിൽ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ