വെള്ളമുണ്ട:വയനാട് ജില്ലാ പഞ്ചായത്തിന്റെ അഞ്ചു ലക്ഷം രൂപ ചിലവഴിച്ച് പുളിഞ്ഞാൽ ഗവ.ഹൈസ്കൂളിൽ നവീകരിച്ച ക്ലാസ്സ് റൂമുകളുടെ സമർപ്പണത്തോടനുബന്ധിച്ച് വികസന മധുര സംഗമം സംഘടിപ്പിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് സി.പി.മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു.
എച്ച്.എം ബിന്ദു സുഭാഷ്,പി.ടി.എ വൈസ് പ്രസിഡന്റ്
അയ്യൂബ്.കെ.വി,വള്ളുവശ്ശേരി ഹഷീം,രോഹിത്.എം.കെ,രാഗേഷ്.കെ,ശബാന റഹീം,നാസർ.കെ,ലൈല.സി,രൂപ്ന അജേഷ് തുടങ്ങിയവർ സംസാരിച്ചു.

ലേലം
അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നും മുറിച്ചു മാറ്റിയ മരം ലേലം ചെയ്യുന്നു. താത്പര്യമുള്ളവർ ജൂലൈ 21 ന് ഉച്ച 12 ന് പോലീസ് സ്റ്റേഷൻ പരിസരത്ത് നടക്കുന്ന ലേലത്തിൽ പങ്കെടുക്കണം. ഫോൺ: 04936