വാഹനാപകടങ്ങളിൽ പരുക്കേൽക്കുന്നവർക്ക് കൃത്യമായ ചികിത്സ

സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ പരുക്കേൽക്കുന്നവർക്ക് കൃത്യമായ ചികിത്സ നൽകാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പ്. ആശുപത്രികളിലെ ക്രമീകരണവും ആംബുലൻസുകളുടെ നെറ്റ്‌വർക്കിങ് സംവിധാനവും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.വാഹനാപകടം ഉണ്ടായാൽ ഉടനടി ചികിത്സ ഉറപ്പാക്കുന്നതിനായി ആശുപത്രികൾ കൂട്ടിച്ചേർത്ത് പ്രീ ഹോസ്പിറ്റൽ എമർജൻസി മെഡിക്കൽ കെയർ സംവിധാനവും ആംബുലൻസുകളുടെ നെറ്റ്‌വർക്കിങ് സംവിധാനവും ഏർപ്പെടുത്തുന്നതാണ് ഗതാഗത വകുപ്പി പദ്ധതി. സംസ്ഥാനത്തെ ആംബുലൻസുകൾ ഒരു നെറ്റ്‌വർക്കിന് കീഴിൽ കൊണ്ടുവരുന്നതോടെ അപകടം സംഭവിച്ചവരെ വളരെ വേഗം ആശുപത്രിയിൽ എത്തിക്കാൻ സാധിക്കുന്ന തരത്തിലാണ് പദ്ധതി തയ്യറാക്കുന്നത്. പദ്ധതി സംബന്ധിച്ച റിപ്പോർട്ട് ഗതാഗത വകുപ്പ് സർക്കാരിന് കൈമാറിക്കഴിഞ്ഞു. ഇത് സംബന്ധിച്ച് വിശദമായി പഠിക്കുന്നതിനായി ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് ഉൾപ്പെട്ട ഏഴംഗ സമിതിയെ സർക്കാർ നിയോഗിച്ചു.

പദ്ധതി നടപ്പിനെക്കുറിച്ച് പഠിച്ച് ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സർക്കാർ നിർദേശം. ആബുലൻസുകൾ എത്താൻ വൈകുന്നതുൾപ്പടെയുള്ള കാരണങ്ങളാൽ അപകടത്തിൽപ്പെട്ട നിരവധി പേർ ദിവസവും മരണപ്പെടുന്ന സാഹചര്യത്തിലാണ് സർക്കാരിൻ്റെയും ഗതാഗത വകുപ്പിൻ്റെയും ഇടപെടൽ.

ലേലം

അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നും മുറിച്ചു മാറ്റിയ മരം ലേലം ചെയ്യുന്നു. താത്പര്യമുള്ളവർ ജൂലൈ 21 ന് ഉച്ച 12 ന് പോലീസ് സ്റ്റേഷൻ പരിസരത്ത് നടക്കുന്ന ലേലത്തിൽ പങ്കെടുക്കണം. ഫോൺ: 04936

ദർഘാസ് ക്ഷണിച്ചു.

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മരുന്ന് കവർ, എക്സ്- റേ കവർ, ബ്ലഡ്‌ ബാഗ് കവർ എന്നിവയുടെ വിതരണത്തിനായി ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ജൂലൈ 21 രാവിലെ 11.30 നകം സുൽത്താൻ ബത്തേരി സൂപ്രണ്ട്

സ്പോട്ട് അഡ്മിഷൻ

പി കെ കാളൻ മെമ്മോറിയൽ കോളജിൽ ബി എസ്‌ സി കമ്പ്യൂട്ടർ സയൻസ്, ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം കോപ്പറേഷൻ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നാളെ (ജൂലൈ19) മുതൽ ജൂലൈ 23 വരെ. എസ്‌സി/

ബാംബൂ വില്ലേജിലെ സംരംഭകർ സംരംഭകത്വ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും

തൃക്കൈപ്പറ്റ:തൃക്കൈപ്പറ്റ ബാംബൂ വില്ലേജിലെ വിവിധ സംരംഭകത്വ കൂട്ടായ്മകൾ പ്രവർത്തനങ്ങൾ വിപുലീകരിച്ച് സംരംഭകത്വ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ തീരുമാനിച്ചു. കരകൗശലം, ഭക്ഷ്യ സംസ്കരണം, ചിത്രകല, ഹോം സ്റ്റേ,ഡ്രൈ ഫ്ലവർ, മുള നേഴ്സറി, ബാംബൂ കൺസ്ട്രക്ഷൻ, തേൻ കർഷകർ,

ഷോർട്ട് ഫിലിം മത്സരം

മനുഷ്യാവകാശ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമുള്ള സൃഷ്ടിപരമായ ശ്രമങ്ങളെ അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. 3 മിനിറ്റ് മുതൽ 10 മിനിറ്റ് വരെ ദൈർഘ്യമുള്ള ഹിന്ദി/ഇംഗ്ലീഷ്/ ഇംഗ്ലീഷ് സബ്

മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണം മുട്ടിൽ മണ്ഡലം കോൺഗ്രസ്‌ കമിറ്റി നടത്തി. മണ്ഡലം കോൺഗ്രസ് കമിറ്റി പ്രസിഡന്റ്‌ജോയ് ജോൺ തൊട്ടിത്തറ ആദ്യക്ഷധ വഹിച്ച യോഗത്തിൽ ഡി സി സി ജന:സെക്രട്ടറി ബിനുതോമസ്അനുസ്മരണയോഗം ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.