വിവാഹം വേണ്ട എന്ന തീരുമാനത്തിൽ ഉറച്ച് ഈ രാജ്യത്തെ യുവാക്കള്‍; തീരുമാനത്തിന് പിന്നിലെ കാരണം…

വിവാഹാഘോഷങ്ങള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത നാടാണ് നമ്മുടേത്. ഒരു പ്രായം കഴിഞ്ഞാല്‍ വിവാഹം കഴിച്ചേ തീരൂ എന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്. ചിലര്‍ സന്തോഷത്തോടെ വിവാഹിതരാവും, ചിലര്‍ സമ്മര്‍ദ്ദത്തിനടിപ്പെട്ട് വിവാഹിതരാവും, ചിലരാവട്ടെ എത്ര നിര്‍ബന്ധം വന്നാലും അതിനെയെല്ലാം അതിജീവിക്കും. എന്നാല്‍, കഴിഞ്ഞ കുറച്ചു നാളുകളായി യുവാക്കൾ ഒട്ടും വിവാഹം കഴിക്കാൻ താല്പര്യം കാണിക്കാത്ത ഒരു രാജ്യം ഉണ്ട്. ആശ്ചര്യകരമായ തോന്നുമെങ്കിലും ഇത് സത്യമാണ്. ദക്ഷിണ കൊറിയയാണ് ഈ രാജ്യം.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇവിടുത്തെ യുവാക്കൾ വിവാഹം കഴിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുകയാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ ഈ രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് അതിന്റെ വൈവാഹിക നിരക്കാണ്, ഇത് സമീപകാലത്ത് ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യയിൽ ജനസംഖ്യ വർധിക്കുന്നത് വലിയ പ്രശ്‌നമായി തുടരുമ്പോൾ മറുവശത്ത്, ദക്ഷിണ കൊറിയയിലെ യുവാക്കൾ വിവാഹിതരാകാൻ തയ്യാറല്ല. ഈ സാഹചര്യം തുടർന്നാൽ, അടുത്ത 28 വർഷത്തിനുള്ളിൽ, ഈ രാജ്യത്തെ ഓരോ രണ്ടാമത്തെ ചെറുപ്പക്കാരനും അവിവാഹിതരാകും.

ദക്ഷിണ കൊറിയയിലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷം, അവിവാഹിതരുടെ എണ്ണം ഏകദേശം 7.2 ദശലക്ഷത്തിലെത്തി, അതായത് 72 ലക്ഷം. 2000 -ൽ, ഈ അനുപാതം 15.5 ശതമാനമായിരുന്നു, ഇത് 2050 -ഓടെ ഏകദേശം 40 ശതമാനമായി വർദ്ധിക്കും. 2050 -ഓടെ ഇവിടെ അഞ്ചില്‍ രണ്ടുപേരും അവിവാഹിതരായിരിക്കും എന്നാണ് കണക്കാക്കുന്നത്.

അടുത്തിടെ നടത്തിയ ഒരു സർവ്വേയുടെ അടിസ്ഥാനത്തിൽ ഒറ്റയ്ക്ക് ജീവിക്കാനാണ് ഈ രാജ്യത്തെ ഭൂരിഭാഗം ആളുകളും ഇഷ്ടപ്പെടുന്നത്. അതിനവർക്ക് വ്യക്തമായ കാരണങ്ങളുമുണ്ട്. സ്വന്തമായൊരു കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആളുകളെ ഭയപ്പെടുത്തുന്ന തരത്തിലാണ് ഈ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ. നല്ല ജോലിയില്ലാത്തതിനാലും വർധിച്ച ചെലവുകൾ താങ്ങാനാകാത്തതിനാലും ആണ് ഭൂരിഭാഗം ആളുകളും വിവാഹം വേണ്ട എന്ന തീരുമാനത്തിൽ എത്തിയിരിക്കുന്നത്.

അതേസമയം, കുട്ടികളെ വളർത്തുന്നത് ഒരു ഭാരമായി മാറിയെന്ന് 12 ശതമാനം ദമ്പതികളും പറയുന്നു. 25 ശതമാനം ആളുകൾക്ക് ഒന്നുകിൽ തങ്ങൾക്കായി ഒരു പങ്കാളിയെ കണ്ടെത്താൻ കഴിഞ്ഞില്ല, അല്ലെങ്കിൽ ഒരാളുടെ ആവശ്യം അനുഭവപ്പെടുന്നില്ല എന്നുമാണ് എന്തുകൊണ്ട് വിവാഹം വേണ്ട എന്ന് ചോദ്യത്തിന് ഉത്തരമായി പറയാനുണ്ടായിരുന്നത്.

“തെറ്റായ ലഹരികളോട് ഒത്തൊരുമിച്ചൊരു നോ”

പുൽപ്പള്ളി: സെൻ്റ് ജോർജ് ഇംഗ്ലീഷ് മീഡിയം യു.പി. സ്കൂൾ ആനപ്പാറയിൽ വിദ്യാർത്ഥികൾക്കായി എക്സൈസ് വിമുക്തി മിഷൻ്റെ ആഭിമുഖ്യത്തിൽ “തെറ്റായ ലഹരികളോട് ഒത്തൊരുമിച്ചൊരു നോ” ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി സി.ഡി.ഷൈനി

സ്പർശ് നാലാം വാർഷികം. സ്വാഗതസംഘം ഓഫീസ് തുറന്നു.

കൽപ്പറ്റ: കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ ജീവകാരുണ്യ പദ്ധതിയായ സ്പർശ് പെൻഷൻ പദ്ധതിയുടെ നാലാം വാർഷികവും സ്നേഹ സംഗമവും നവംബർ 16 ഞായറാഴ്ച കൽപ്പറ്റ സെൻറ് ജോസഫ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സ്പർശ് , സ്നേഹ

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി

പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി

‘വൈദ്യുതി ഉത്പാദനം മുടങ്ങും,ലോഡ് ഷെഡിംഗ് ഉണ്ടാകില്ല’, വ്യക്തമാക്കി മന്ത്രി കെ കൃഷ്ണൻ കുട്ടി, ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും

തിരുവനന്തപുരം: നിർമ്മാണ ശേഷമുളള വലിയ അറ്റകുറ്റപ്പണിക്കായി ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും. ഇതോടെ ഇടുക്കി അണകെട്ടിൽ മാസം വൈദ്യുതി ഉത്പാദനം മുടങ്ങും. ജനറേറ്ററുകളുടെ വാൾവുകളുടെ അറ്റകുറ്റപണി വൈകിപ്പിച്ചാൽ സുരക്ഷയെ ബാധിക്കുമെന്നും ചില

പോലീസുകാരെ അക്രമിച്ചയാള്‍ റിമാന്‍ഡില്‍

ബത്തേരി: മദ്യപിച്ച് പോലീസ് സ്‌റ്റേഷനിലെത്തി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് റിമാന്‍ഡില്‍. കോട്ടയം, പാമ്പാടി, വെള്ളൂര്‍ ചിറയത്ത് വീട്ടില്‍ ആന്‍സ് ആന്റണി(26)യാണ് അറസ്റ്റ് ചെയ്തത്. രാത്രിയോടെ മദ്യപിച്ച് ബത്തേരി സ്‌റ്റേഷനിലെത്തി ജി.ഡി, പാറാവ് ഡ്യൂട്ടിക്കാരെ

റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി മര്‍ദനം:ഒളിവിലായിരുന്ന കൊടും കുറ്റവാളി പിടിയില്‍

ബത്തേരി: റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി കമ്പിവടി കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തോമാട്ടുചാല്‍, കോട്ടൂര്‍, െതക്കിനേടത്ത് വീട്ടില്‍ ബുളു എന്ന ജിതിന്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.