ഷൂട്ടിംഗിനിടെ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ടൊവിനോ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി. കള എന്ന സിനിമയുടെ സംഘട്ട രംഗം ചിത്രീകരിക്കുമ്പോഴാണ് താരത്തിന് പരുക്കേറ്റത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് താരം. ടൊവിനോക്ക് ആൻജിയോഗ്രാം ടെസ്റ്റ് നടത്തിയെന്നും വയറിനുള്ളിലെ അവയവങ്ങൾക്ക് മുറിവില്ലെന്ന് കണ്ടെത്തിയതായും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് നടനെ മുറിയിലേക്ക് മാറ്റി.ഒരു അഴിച്ചയിക്ക് ഉള്ളിൽ ടൊവിനോ ആശുപത്രിയിൽ ഡിസ്ചാർജ് ആവും.
രോഹിത് വി.എസ്. ആണ് കള സംവിധാനം ചെയ്യുന്നത്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബ്ലിസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് രോഹിത്. കളയിൽ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.