ഡബ്ല്യൂഎംഒ വാരാമ്പറ്റ ടി കെ എം ഗേൾസ് ഓർഫനേജിൽ കൃഷിഭവന്റെ സഹയത്തോടെ നട്ടു വളർത്തിയ പച്ചക്കറി കൃഷി വിളവെടുപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ നിർവഹിച്ചു. ഡബ്ല്യൂഎംഒ കമ്മിറ്റി മെമ്പർ സി ഇ. ഹാരിസ്, മാനേജർ നസീമ. കെ ബി, എൻ പി ഷംസുദ്ധീൻ, ബഷീർ ഈന്തൻ, പി.പോക്കർ ഹാജി എന്നിവർ പങ്കെടുത്തു.

വൈത്തിരി ഉപജില്ല കലോത്സവം നാളെ ആരംഭിക്കും
നവംബർ 12,13,14 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻ്റ് മേരീസ് യു.പി സ്കൂൾ എന്നിടങ്ങളിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ LP,UP,HS,HSS വിഭാഗങ്ങളിൽ നിന്നായി 4500 ഓളം കുട്ടികൾ പങ്കെടുക്കുന്നു. വൈത്തിരി ഉപജില്ല കലാമേളയ്ക്കുള്ള എല്ലാ







