ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജീന്‍സ് ലേലത്തില്‍ വിറ്റത് 94 ലക്ഷം രൂപയ്ക്ക്!

ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജീന്‍സ് ലേലത്തില്‍ വിറ്റത് 94 ലക്ഷം രൂപയ്ക്ക്. നോര്‍ത്ത് കരോലിനയ്ക്ക് സമീപം 1857ല്‍ തകര്‍ന്ന കപ്പലിനുള്ളില്‍ നിന്നാണ് ഏറ്റവും പഴക്കമേറിയതെന്ന് കരുതപ്പെടുന്ന ജീന്‍സ് കണ്ടെത്തിയത്. 1,14,000 യുഎസ് ഡോളറിനാണ് (94 ലക്ഷം രൂപ) ഈ ജീന്‍സ് വിറ്റു പോയതെന്ന് മെട്രോ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഞ്ച് ബട്ടണുകളുള്ള ഈ ജീന്‍സ് ഹെവി ഡ്യൂട്ടി ചെയ്തിരുന്ന ഏതെങ്കിലും ഖനി തൊഴിലാളിയുടേതാണെന്നാണ് കരുതുന്നത്. സ്വര്‍ണത്തിന്‍റെ കപ്പലെന്ന് വിശേഷിപ്പിച്ചിരുന്ന എസ്എസ് സെന്‍ട്രല്‍ അമേരിക്ക എന്ന കപ്പലില്‍ നിന്നാണ് ജീന്‍സ് കണ്ടെടുത്തത്. 1857ല്‍ പനാമയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള യാത്രയില്‍ ചുഴലിക്കാറ്റില്‍പ്പെട്ട് കപ്പല്‍ മുങ്ങുകയായിരുന്നു.അന്ന് 425 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. അന്ന് കപ്പലില്‍ ജോലി ചെയ്തിരുന്നയാളുടെ ജീന്‍സാണിതെന്നാണ് പറയപ്പെടുന്നത്.

അഞ്ച് ബട്ടണുകളുള്ള ഈ ജീന്‍സ് ഏത് കമ്പനി നിര്‍മ്മിച്ചതാണെന്ന് വ്യക്തമല്ല. തുണിയുടെ പഴക്കം മൂലം നിറമേതെന്നും വ്യക്തമല്ല. എന്തായാലും നെവാഡയിലെ റെനോയിൽ വച്ചാണ് ലേലം നടന്നത്.

സമാനമായി 1880-കളിലെ ലെവിസ് ജീന്‍സും ലേലത്തില്‍ വിറ്റുപോയ വാര്‍ത്ത നാം അറിഞ്ഞതാണ്. 140 വര്‍ഷം പഴക്കമുള്ള ജീന്‍സ് 71 ലക്ഷം രൂപയ്ക്കാണ് വിറ്റുപോയത്. ഉപേക്ഷിക്കപ്പെട്ട ഒരു ഖനിയില്‍ പരിശോധന നടത്തിയപ്പോഴാണ് ഗവേഷകര്‍ക്ക് ഈ ജീന്‍സ് കിട്ടിയത്. ഡെനിം പുരാവസ്തു ഗവേഷകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന മൈക്കല്‍ ഹാരിസ് ആണ് 1880-കളിലെ ഈ ലെവിസ് ജീന്‍സ് കണ്ടെത്തിയത്. ബക്കിള്‍ബാക്ക് അഡ്ജസ്റ്ററുള്ള ജീന്‍സാണ് ഖനിയില്‍ നിന്നും കണ്ടെത്തിയത്. അമേരിക്കന്‍ വെസ്റ്റിലെ ഉപേക്ഷിക്കപ്പെട്ട ഒരു ഖനിയില്‍ നിന്നാണ് അദ്ദേഹം ജീന്‍സ് കണ്ടെത്തിയത്. ഏറെ നാള്‍ മണ്ണിനടിയില്‍ കിടന്നതിന്റെ വലിയ കേടുപാടുകള്‍ ഒന്നും ജീന്‍സിന് ഉണ്ടായിരുന്നില്ല. ചെറിയ രണ്ട് കീറലുകള്‍ ഒഴിച്ചാല്‍ പറയത്തക്ക കേടുപാടുകളില്ല.

ഡെനിമിന്റെ ആഘോഷമായ ഡുറങ്കോ വിന്റേജ് ഫെസ്റ്റിവസില്‍ ലേലത്തിന് വച്ച് ജീന്‍സിന് ഏറെ ആവശ്യക്കാര്‍ ഉണ്ടായിരുന്നു. വാശിയേറിയ ലേലത്തിനൊടുവില്‍ കൈല്‍ ഹോട്ട്‌നര്‍, സിപ് സ്റ്റീവന്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് ജീന്‍സ് സ്വന്തമാക്കി. 87,400- ഡോളറിനാണ് ഇവര്‍ ഇത് വാങ്ങിയത്. അതായത് 71,97,962 ഇന്ത്യന്‍ രൂപ. വിലയുടെ 90 ശതമാനം ഹോട്ട്‌നറും ബാക്കി 10 ശതമാനം സ്റ്റീവന്‍സണും സംഭാവന ചെയ്തു.

മൊബൈല്‍ ഫോണിന്റെ വരവോടെ ഏകാന്തതയും ജീവനൊടുക്കാനുള്ള പ്രേരണയും വര്‍ധിച്ചു: അലഹബാദ് ഹൈക്കോടതി ജഡ്ജി

പ്രയാഗ്‌രാജ്: മൊബൈല്‍ ഫോണിന്റെ വരവോടെ ഏകാന്തതയും ആത്മഹത്യാ പ്രേരണയും വര്‍ധിച്ചതായി അലഹബാദ് ഹൈക്കോടതി ജഡ്ജി. മൊബൈല്‍ വന്നതോടെ കുടുംബാംഗങ്ങള്‍ക്കിടയിലെ ആശയവിനിമയം അവസാനിച്ചെന്നും അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖര്‍ യാദവ് പറഞ്ഞു. ‘ആത്മഹത്യ തടയാന്‍ സമൂഹത്തിനുള്ള

‘അധ്യാപകന് അടികിട്ടിയാലും കുട്ടിയെ തല്ലാൻ പാടില്ല,അവര്‍ക്ക് തമ്മില്‍തല്ലാനുള്ള ഇടമല്ല ക്യാമ്പസ്’; ശിവന്‍കുട്ടി

കൊച്ചി: അധ്യാപകരും വിദ്യാർഥികളും തമ്മിൽതല്ലാനുള്ള സ്ഥലമല്ല ക്യാമ്പസ് എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അഞ്ചാലുംമൂടിൽ പ്ലസ്ടു വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ച സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. വിദ്യാർഥിയെ മർദിച്ച അധ്യാപകനെ സസ്‌പെൻഡ് ചെയ്തതായും വിഷയത്തിൽ

ദേശീയപാത 66; കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 444 കി.മീ പ്രവൃത്തി പൂർത്തീകരിച്ചു.

കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദേശീയപാത 66ന്റെ നിർമ്മാണ പ്രവൃത്തി പുരോ​ഗമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ദേശീയപാതയുമായി ബന്ധപ്പെട്ട വിശദമായ യോഗം ചേർന്നെന്നും കാസർഗോഡ് ജില്ല മുതൽ തിരുവനന്തപുരം വരെ 444 കിലോമീറ്റർ

ക്വട്ടേഷന്‍ ക്ഷണിച്ചു.

മീനങ്ങാടി ഗവ പോളിടെക്നിക് കോളെജിന്റെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ദീര്‍ഘിപ്പിക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ https://gptcmdi.ac.in/ പ്രസിദ്ധീകരിച്ച ക്വട്ടേഷന്‍ നോട്ടീസ് പരിശോധിച്ച ഒക്ടോബര്‍ ആറിന് ഉച്ചക്ക് ഒന്നിനകം

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

ക്വട്ടേഷന്‍ ക്ഷണിച്ചു.

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ കഫറ്റീരിയയില്‍ വെള്ളം ശുദ്ധീകരിക്കുന്നതിന് കൊമേഴ്‌സ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 500 എല്‍പിഎച്ച് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, 500 എല്‍പിഎച്ച് യുവി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.