ഓണ്‍ലൈന്‍ സെര്‍ച്ചിനിടെ യുവാവ് കണ്ടത് പ്രതീക്ഷിക്കാത്ത ഒരു കാഴ്ച

ഓണ്‍ലൈനില്‍ മസാജ് പാര്‍ലര്‍ തപ്പിയതായിരുന്നു ആ യുവാവ്. അതിനിടെ, അയാളുടെ കണ്ണില്‍ പെട്ടത് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാഴ്ച. ഒരു അശ്ലീല വെബ്‌സൈറ്റില്‍ ഭാര്യയുടെയും സഹോദരിയുടെയും ചിത്രങ്ങള്‍. മുംബൈ സ്വദേശിയായ യുവാവാണ് അവിചാരിതമായി അശ്ലീല സൈറ്റില്‍ ഭാര്യയുടെയും സഹോദരിയുടെയും ചിത്രങ്ങള്‍ കണ്ടു ഞെട്ടിയത്. തുടര്‍ന്ന് ഇയാളുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് സമൂഹമാധ്യമങ്ങളില്‍ നിന്നും യുവതികളുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ എടുത്ത് അശ്ലീല സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുന്ന വന്‍ റാക്കറ്റിനെ. സംഭവത്തില്‍ ഒരു യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മുംബൈയിലെ ഖാര്‍ സ്വദേശിയായ 31-കാരനാണ് ഓണ്‍ലൈനില്‍ മസാജ് പാര്‍ലറിനായി തിരച്ചില്‍ നടത്തുന്നതിനിടയില്‍ മറ്റൊരു അശ്ലീല വെബ്‌സൈറ്റില്‍ ഭാര്യയുടെയും സഹോദരിയുടെയും ചിത്രങ്ങള്‍ കണ്ടത്. ചിത്രങ്ങള്‍ കണ്ട ഉടന്‍ തന്നെ അയാള്‍ ഭാര്യയോടും സഹോദരിയോടും ഇതേക്കുറിച്ച് തിരക്കി. എന്നാല്‍ തങ്ങള്‍ക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും ഏതാണ്ട് നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് എടുത്ത ആ ചിത്രങ്ങള്‍ തങ്ങള്‍ ഫേസ് ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു എന്നും ഇവര്‍ പറഞ്ഞു.
തുടര്‍ന്ന് ആ യുവതികളെ തനിക്ക് നേരിട്ട് കാണണമെന്നും ബിസിനസ് ഉറപ്പിക്കാം എന്നും അറിയിച്ചുകൊണ്ട് വെബ്‌സൈറ്റില്‍ കണ്ട നമ്പറില്‍ യുവാവ് ബന്ധപ്പെട്ടു. അയാള്‍ക്ക് ഫോണിലൂടെ മറുപടി നല്‍കിയത് മറ്റൊരു സ്ത്രീയായിരുന്നു. ഖാര്‍ വെസ്റ്റിലെ ഒരു ഹോട്ടലില്‍ വന്നാല്‍ നേരില്‍ കാണാമെന്ന് സ്ത്രീ യുവാവിന് മറുപടി നല്‍കി.
ഹോട്ടലില്‍ എത്തിയ സ്ത്രീയോട് യുവാവ് തന്റെ ഭാര്യയുടെയും സഹോദരിയുടെയും ചിത്രങ്ങള്‍ അങ്ങനെ അശ്ലീല വെബ്‌സൈറ്റില്‍ എത്തി എന്ന് ചോദിക്കുകയും ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. ഒടുവില്‍ താന്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ആ സ്ത്രീ ഹോട്ടലില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ അവരെ കീഴ്‌പ്പെടുത്തിയ യുവാവ് അവരുമായി പോലീസ് സ്റ്റേഷനില്‍ എത്തുകയും സംഭവിച്ച കാര്യങ്ങള്‍ പറയുകയും ചെയ്തു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ രേഷ്മ യാദവ് എന്നാണ് ആ സ്ത്രീയുടെ പേരെന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് സുന്ദരികളായി യുവതികളുടെ ചിത്രങ്ങള്‍ അവരുടെ അനുവാദം കൂടാതെ എടുത്ത് അശ്ലീല വെബ്‌സൈറ്റുകളിലും ഓണ്‍ലൈന്‍ മസാജ് പാര്‍ലര്‍ സൈറ്റുകളിലും പോസ്റ്റ് ചെയ്യുന്ന സംഘത്തില്‍ പെട്ട ആളാണ് യുവതിയെന്നും കണ്ടെത്തി. ഇത്തരത്തില്‍ സുന്ദരികളായ യുവതികളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ ആണെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.

രേഷ്മ യാദവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് ഇവരെ കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു. രേഷ്മ യാദവുമായി ബന്ധമുള്ള മുഴുവന്‍ ആളുകളെയും തിരയുകയാണെന്ന് പൊലീസ് അറിയിച്ചു.

പുരുഷന്മാർക്ക് ആമാശയ കാൻസർ വരാൻ സാധ്യത കൂടുതലാണെന്ന് വിദഗ്ധർ! പിന്നിൽ ചില കാരണങ്ങളുണ്ട്

ഓരോ വർഷവും നിരവധി പേർക്കാണ് ആമാശയ കാൻസർ പിടിപെടുന്നത്. പല പഠനങ്ങളും തെളിയിക്കുന്നത് സ്ത്രീകളെക്കാൾ ഈ രോഗം പിടിപെടാൻ സാധ്യത കൂടുതൽ പുരുഷന്മാർക്കാണെന്നാണ്. എന്തുകൊണ്ടാണ് ഇങ്ങനൊരു വ്യത്യാസം വന്നതെന്ന കാര്യങ്ങൾ കൃത്യമായി മനസിലാക്കിയാൽ ഈ

തൈറോയിഡ് കാന്‍സര്‍ ലക്ഷണങ്ങള്‍ കാണിക്കാത്ത വില്ലന്‍; രക്ത പരിശോധന നോര്‍മല്‍ ആണെങ്കിലും കാന്‍സറുണ്ടാകാം

ഇന്ന് മിക്ക ആളുകളിലും തൈറോയിഡ് പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. മറ്റ് കാന്‍സറുകളെ അപേക്ഷിച്ച് ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നുകൂടിയാണിത്. തൈറോയിഡ് കാന്‍സറിന്റെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയിലെ കണക്കെടുത്ത് നോക്കിയാല്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ഒരു കാന്‍സറാണ്

LAST DANCE!; 2026 ലേത് തന്റെ അവസാന ലോകകപ്പാവുമെന്ന് റൊണാൾഡോ

2026-ൽ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പ് തന്റെ അവസാന ലോകകപ്പാകുമെന്ന് പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സി എൻ എന്നിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. 2026 ലോകകപ്പ് താങ്കളുടെ അവസാന ലോകകപ്പാകുമോ

സ്വർണവിലയിൽ ഇടിവ്; പവന് 240 രൂപ കുറഞ്ഞു.

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഒരു പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയായി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 11,505 രൂപയിലെത്തി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 92,280 രൂപയായിരുന്നു വില.

ഓഫീസ് നവീകരണം പ്രവൃത്തി ഉദ്ഘാടനം

വെള്ളമുണ്ട: വയനാട് ജില്ലാപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാരാമ്പറ്റ ഗവ.ഹൈസ്കൂളിൽ നടപ്പിലാക്കുന്ന ഓഫീസ് നവീകരണപദ്ധതി യുടെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.

കാട്ടിക്കുളത്ത് രുചിമേളം

കാട്ടിക്കുളം: രണ്ടാം ക്ലാസിലെ രുചിമേളം എന്ന പാഠഭാഗത്തോടനുബന്ധിച്ച് നാടൻ പലഹാരങ്ങൾ പരിചയപ്പെടുക, പാചകക്കുറിപ്പ് തയ്യാറാക്കുക തുടങ്ങിയ പഠന ലക്ഷ്യങ്ങളിലൂന്നിയ പ്രവർത്തനങ്ങളുടെ ഭാഗമായി കാട്ടിക്കുളം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നാടൻ പലഹാര മേളയും പ്രദർശനവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.