മൂന്നുമാസത്തിലേറെയായി അടിവാരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ഭീമന്‍ യന്ത്രങ്ങളുമായി വന്ന രണ്ട് ട്രെയ്‌ലര്‍ ലോറികളുടെ തുടര്‍യാത്രയ്ക്ക് സാധ്യതയൊരുങ്ങുന്നു. മറ്റ് പ്രതികൂലസാഹചര്യങ്ങളൊന്നുമില്ലെങ്കില്‍ ട്രെയ്‌ലര്‍ ലോറികളെ 22-ന് രാത്രി പതിനൊന്നുമണിക്കുശേഷം ചുരംപാത വഴി കടത്തിവിടാമെന്ന് താമരശ്ശേരി പോലീസ് ജില്ലാഭരണകൂടത്തെ അറിയിച്ചതായി റിപ്പോര്‍ട്ട്. അന്ന് ചുരംപാതയില്‍ ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തും.ചെന്നൈയില്‍നിന്ന് മൈസൂര്‍ നഞ്ചന്‍ഗോഡിലെ നെസ്ലെ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ പ്ലാന്റിലേക്കുള്ള കൂറ്റന്‍ യന്ത്രങ്ങളുമായെത്തിയ ലോറികളാണ് ദിവസങ്ങളായി തടഞ്ഞിട്ടിരിക്കുന്നത്. ഇതിനകം ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടതുപ്രകാരമുള്ള സത്യവാങ്മൂലം, 20 ലക്ഷം രൂപ കരുതല്‍ തുക തുടങ്ങിയവ ട്രാന്‍സ്പോര്‍ട്ട് കമ്പനി അധികൃതര്‍ നേരത്തേ ഹാജരാക്കിയിരുന്നു. വിദഗ്ധസമിതിയുടെ നിര്‍ദേശപ്രകാരമുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുകയും ചെയ്തതായി പറയുന്നുമുണ്ട്..

തിരുനെല്ലി ക്ഷേത്രത്തിൽ ഇ-കാണിക്ക സമർപ്പിച്ചു.
ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്കു കേരള ഗ്രാമീണ ബാങ്ക് ഇ-കാണിക്ക സമർപ്പിച്ചു.എക്സിക്യൂട്ടീവ് ഓഫീസർ കെ. വി.നാരായണൻ, ക്ഷേത്രം മാനേജർ പി.കെ പ്രേമചന്ദ്രൻ,ടി.സന്തോഷ് കുമാർ,മലബാർ ദേവസ്വം ബോർഡ് പ്രതിനിധി ആർ. ബിന്ദു ഗ്രാമീണ ബാങ്ക് മാനേജർ