നിരോധിച്ചത് 74 ടിവി ചാനലുകള്‍; 104 ഓണ്‍ലൈന്‍ ചാനലുകള്‍; പൂട്ടിച്ചത് 25 വെബ്സൈറ്റുകള്‍; മാധ്യമ വിലക്കിന്റെ കണക്കുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: അഞ്ചു വർഷത്തിനുള്ളിൽ കേന്ദ്ര സർക്കാർ 74 ടി.വി ചാനലുകൾ നിരോധിച്ചു. രണ്ടു വർഷത്തിനുള്ളിൽ 104 ഓൺലൈൻ വാർത്ത ചാനലുകളും നിരോധിച്ചുവെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകുർ രാജ്യസഭയിൽ അറിയിച്ചു. ഡോ. വി. ശിവദാസൻ എംപിയുടെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്.

2018ൽ 23 , 2019ൽ 10 , 2020ൽ 12 , 2021ൽ 23 , 2022ൽ 6 എന്നിങ്ങനെയാണ് ടി.വി ചാനലുകൾ നിരോധിച്ചത്. അതേസമയം, 2021ൽ 20ഉം 2022ൽ 84ഉം ഓൺലൈൻ വാർത്താ ചാനലുകൾ നിരോധിച്ചു. ഈ രണ്ടു വർഷങ്ങളിൽ 25 വെബ്‌സൈറ്റുകൾക്കും പൂട്ടിട്ടു.

കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ സമിതിയാണ് നിരോധനത്തിന്റെ നടപടിക്രമങ്ങൾ തീരുമാനിക്കുന്നത്. കേബിൾ ടെലിവിഷൻ നെറ്റ് വർക്ക് റൂൾസ് 2021 പ്രകാരം വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ അഡീഷനൽ സെക്രട്ടറിയും, വനിത-ശിശു വികസനം, ആഭ്യന്തര മന്ത്രാലയം, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി, വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം ഉൾപ്പെടെയുള്ളവയുടെ പ്രതിനിധികളും കേന്ദ്രസർക്കാർ നിയമിക്കുന്ന വിദഗ്ധരും ഉൾപ്പെട്ട സമിതിയാണിത്. ജുഡീഷ്യൽ അർധ ജുഡീഷ്യൽ സംവിധാനങ്ങൾക്കോ പാർലമെന്റ് സമിതികൾക്കോ ഈ പ്രക്രിയയിൽ സ്ഥാനമില്ലെന്നും മന്ത്രി വ്യക്തമാക്കി

40 വയസിനുള്ളില്‍ ഇക്കാര്യങ്ങളൊക്കെ നിര്‍ത്തിക്കോ.. ഇല്ലെങ്കില്‍ ജീവന്‍തന്നെ അപകടത്തിലാകും

40 വയസ്സ് ജീവിതത്തില്‍ ചില കാര്യങ്ങളോക്കെ ആരംഭിക്കാനും ചിലതൊക്കെ അവസാനിപ്പിക്കാനുമുള്ള കാലമാണ്. കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ചിന്തകളും ഒക്കെ മാറിമറിയുന്ന സമയം. എന്നാല്‍ ഇവ മാത്രമല്ല ആരോഗ്യകാര്യത്തിലും അല്‍പ്പം മാറ്റങ്ങളൊക്കെ വരുത്തിയില്ലെങ്കില്‍ സംഗതി പ്രശ്നമാകും. 40

വെറുതെ തള്ളിക്കളയരുതേ; വെറുംവയറ്റില്‍ പേരയ്ക്ക കഴിച്ചാല്‍ ഗുണങ്ങള്‍ ധാരാളമാണ്

ഒരു പേരയ്ക്ക കഴിച്ചുകൊണ്ട് ദിവസം ആരംഭിച്ചാല്‍ എങ്ങനെയിരിക്കും. ഇത് ചെറിയൊരു കാര്യമാണെന്ന് കരുതേണ്ട. ദിവസേനെയുള്ള ഈ ശീലം ശരീരത്തിന് നല്‍കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങളാണ്. പേരയ്ക്കയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. വിറ്റാമിന്‍ സി, നാരുകള്‍,

അരൂര്‍-തുറവൂര്‍ ഉയരപ്പാതയുടെ ഗർഡർ തകർന്നു വീണു;പിക്കപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം,മൃതദേഹം പുറത്തെടുത്തു.

അരൂരില്‍ മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണ് അപകടം. ഗര്‍ഡറിനടിയില്‍ കുടുങ്ങിയ പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു. ഡ്രൈവര്‍ ഭാഗത്തിന് മുകളിലേക്ക് തകര്‍ന്നുവീണതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന എരമല്ലൂര്‍ തെക്കുഭാഗത്ത്

സൺസ്‌ക്രീൻ സ്‌കിൻ കാൻസറിന് കാരണമാകുമോ? അറിഞ്ഞിരിക്കണം ഇക്കാര്യം

ചർമത്തെ സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന സൺസ്‌ക്രീനുകൾ അപകടകാരിയാണെന്ന തരത്തിൽ പലതരം പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ നടക്കുന്നത്. ചർമത്തെ അൾട്രാ വൈലറ്റ് രശ്മികളിൽ നിന്നും സൺസ്‌ക്രീൻ സംരക്ഷിക്കുമെന്ന് പലതരം പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

സഞ്ജു സാംസണ്‍ ഇന്ത്യയുടെ ടി20 ഓപ്പണിംഗ് സ്ഥാനത്ത് തിരിച്ചെത്തും; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഴിച്ചുപണിക്ക് ബിസിസിഐ

മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ ടി20 ടീമിന്റെ ഓപ്പണിംഗ് സ്ഥാനത്തേക്ക് തിരിച്ചെത്തിയേക്കും. ശുഭ്മാന്‍ ഗില്‍ ടി20 ടീമിലേക്ക് തിരിച്ചെത്തിയ ശേഷം സഞ്ജുവിന് ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ചിട്ടില്ല. അതും തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കെയാണ്

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.