ക്രിസ്തുമസ് -ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പുൽപ്പള്ളി, മുള്ളൻകൊല്ലി ടൗണിൽ നടത്തിയ വാഹന പരിശോധനയിൽ ഒന്നര കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി.നിരവധി കഞ്ചാവ് കേസിലെ പ്രതിയായ പുൽപ്പള്ളി കേളക്കവല തെക്കേൽ വീട്ടിൽ ജോസഫ് (59) എന്നയാളെയും മാനന്തവാടി തലപ്പുഴ സ്വദേശി പാറക്കൽ വീട്ടിൽ
കുട്ടാളി മണി (63) എന്നയാളെയുമാണ് ബത്തേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജനാർദ്ധനനും വി. ആറും സംഘവും അറസ്റ്റ് ചെയ്തത്.കർണ്ണാടകയിലെ ബൈര കുപ്പ യിൽ നിന്നും ക്രിസ്മസ് ന്യൂയർ പ്രമാണിച്ച് ചില്ലറ വിൽപനക്ക് വേണ്ടി കടത്തികൊണ്ടുവരികയായിരുന്നു കഞ്ചാവ്.പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ സി. കെ. ഷാജി, ഉമ്മർ. വി. എ, മനോജ് കുമാർ പി.കെ സിവിൽ എക്സൈസ് ഓഫീസർ ഇ.ബി .ശിവൻ. ഡ്രൈവർ അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

40 വയസിനുള്ളില്‍ ഇക്കാര്യങ്ങളൊക്കെ നിര്‍ത്തിക്കോ.. ഇല്ലെങ്കില്‍ ജീവന്‍തന്നെ അപകടത്തിലാകും
40 വയസ്സ് ജീവിതത്തില്‍ ചില കാര്യങ്ങളോക്കെ ആരംഭിക്കാനും ചിലതൊക്കെ അവസാനിപ്പിക്കാനുമുള്ള കാലമാണ്. കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ചിന്തകളും ഒക്കെ മാറിമറിയുന്ന സമയം. എന്നാല്‍ ഇവ മാത്രമല്ല ആരോഗ്യകാര്യത്തിലും അല്‍പ്പം മാറ്റങ്ങളൊക്കെ വരുത്തിയില്ലെങ്കില്‍ സംഗതി പ്രശ്നമാകും. 40







