അവധിക്കാലത്ത് ചുരം ഗതാഗത തടസ്സങ്ങൾ ഒഴിവാക്കണം -ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട്)

ദീർഘകാലത്തെ മാന്ദ്യത്തിനു ശേഷം വയനാടൻ ടൂറിസം ഉണരുന്ന ക്രിസ്മസ് ന്യൂ ഇയർ അവധിക്കാലത്ത് തൊണ്ണൂറ് ശതമാനത്തോളം വിനോദ സഞ്ചാരികളും വയനാട്ടിലെത്താൻ ആശ്രയിക്കുന്ന താമരശ്ശേരി ചുരത്തിലെ നിലവിലെ ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കുന്ന രീതിയിൽ നഞ്ചൻകോട് നെസ്ലെ ഫാക്ടറിയിലേക്കുള്ള യന്ത്രങ്ങൾ എത്തിക്കുന്ന കൂറ്റൻ ഭാരവാഹനത്തിന് യാത്രാ അനുവാദം കൊടുത്തതിലും,
ക്രിസ്മസ് അവധിക്കാലത്തു ചുരം വഴിയുള്ള യാത്രയിൽ വിനോദസഞ്ചാരികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയിൽ ദേശീയപാത നവീകരണം നടത്തുന്നതിലും ആക്ട വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

വിനോദസഞ്ചാര രംഗം ഊർജ്ജസ്വലമാകുന്ന അവധിക്കാലത്തു ചുരം വഴിയുള്ള യാത്രക്ക് തടസ്സം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും അധികാരികൾ മാറിനിൽക്കണമെന്നും ആക്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
അലി ബ്രാൻ, അനീഷ് വരദൂർ, ആക്ട ജില്ലാ പ്രസിഡന്റ് രമിത് രവി, ജില്ലാ സെക്രട്ടറി മനു മത്തായി,ലിമേഷ് മാരാർ, അജൽ, ചെറിയാൻ കോശി, സുധീഷ് കരണി എന്നിവർ സംസാരിച്ചു.

40 വയസിനുള്ളില്‍ ഇക്കാര്യങ്ങളൊക്കെ നിര്‍ത്തിക്കോ.. ഇല്ലെങ്കില്‍ ജീവന്‍തന്നെ അപകടത്തിലാകും

40 വയസ്സ് ജീവിതത്തില്‍ ചില കാര്യങ്ങളോക്കെ ആരംഭിക്കാനും ചിലതൊക്കെ അവസാനിപ്പിക്കാനുമുള്ള കാലമാണ്. കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ചിന്തകളും ഒക്കെ മാറിമറിയുന്ന സമയം. എന്നാല്‍ ഇവ മാത്രമല്ല ആരോഗ്യകാര്യത്തിലും അല്‍പ്പം മാറ്റങ്ങളൊക്കെ വരുത്തിയില്ലെങ്കില്‍ സംഗതി പ്രശ്നമാകും. 40

വെറുതെ തള്ളിക്കളയരുതേ; വെറുംവയറ്റില്‍ പേരയ്ക്ക കഴിച്ചാല്‍ ഗുണങ്ങള്‍ ധാരാളമാണ്

ഒരു പേരയ്ക്ക കഴിച്ചുകൊണ്ട് ദിവസം ആരംഭിച്ചാല്‍ എങ്ങനെയിരിക്കും. ഇത് ചെറിയൊരു കാര്യമാണെന്ന് കരുതേണ്ട. ദിവസേനെയുള്ള ഈ ശീലം ശരീരത്തിന് നല്‍കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങളാണ്. പേരയ്ക്കയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. വിറ്റാമിന്‍ സി, നാരുകള്‍,

അരൂര്‍-തുറവൂര്‍ ഉയരപ്പാതയുടെ ഗർഡർ തകർന്നു വീണു;പിക്കപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം,മൃതദേഹം പുറത്തെടുത്തു.

അരൂരില്‍ മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണ് അപകടം. ഗര്‍ഡറിനടിയില്‍ കുടുങ്ങിയ പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു. ഡ്രൈവര്‍ ഭാഗത്തിന് മുകളിലേക്ക് തകര്‍ന്നുവീണതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന എരമല്ലൂര്‍ തെക്കുഭാഗത്ത്

സൺസ്‌ക്രീൻ സ്‌കിൻ കാൻസറിന് കാരണമാകുമോ? അറിഞ്ഞിരിക്കണം ഇക്കാര്യം

ചർമത്തെ സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന സൺസ്‌ക്രീനുകൾ അപകടകാരിയാണെന്ന തരത്തിൽ പലതരം പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ നടക്കുന്നത്. ചർമത്തെ അൾട്രാ വൈലറ്റ് രശ്മികളിൽ നിന്നും സൺസ്‌ക്രീൻ സംരക്ഷിക്കുമെന്ന് പലതരം പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

സഞ്ജു സാംസണ്‍ ഇന്ത്യയുടെ ടി20 ഓപ്പണിംഗ് സ്ഥാനത്ത് തിരിച്ചെത്തും; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഴിച്ചുപണിക്ക് ബിസിസിഐ

മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ ടി20 ടീമിന്റെ ഓപ്പണിംഗ് സ്ഥാനത്തേക്ക് തിരിച്ചെത്തിയേക്കും. ശുഭ്മാന്‍ ഗില്‍ ടി20 ടീമിലേക്ക് തിരിച്ചെത്തിയ ശേഷം സഞ്ജുവിന് ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ചിട്ടില്ല. അതും തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കെയാണ്

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.