പിണങ്ങോട് ജി.യു.പി സ്കൂളിൽ ഒരുക്കിയ പച്ചക്കറിത്തോട്ടത്തിലെ രണ്ടാം ഘട്ട വിളവെടുപ്പിന് വാർഡ് മെമ്പർ സി.മമ്മിയും വില്ലേജ് ഓഫിസർ എ.പി.സലാമും നേതൃത്വം നൽകി . മുൻ പി.ടി.എ പ്രസിഡണ്ട് കെ.എച്ച് അബൂബക്കർ , ഹെഡ് മാസ്റ്റർ എം.ജോർജ്ജ് , എ. അഷ്റഫ് മാസ്റ്റർ, പി.ആഷിക് മാസ്റ്റർ സംബന്ധിച്ചു.
കഴിഞ്ഞതവണ വിളവെടുപ്പിന് പൊഴുതന പഞ്ചായത്ത് പ്രസിഡണ്ട് കുമാരി അനസ് റോസ്ന സ്റ്റെഫിയും , കൃഷി ഓഫീസർ അമൽ ജോയും പങ്കെടുത്തിരുന്നു. അതുപയോഗിച്ചുകൊണ്ട് കുട്ടികൾക്കും രക്ഷിതാക്കൾക്കും രുചികരമായ പച്ചക്കറി ബിരിയാണി പാകം ചെയ്ത് നൽകിയിരുന്നു.

വാട്സാപ്പില്‍ ഈ സെറ്റിങ്സ് ഓണ്‍ ആക്കിയിട്ടില്ലെങ്കില്‍ പണം നഷ്ടപ്പെടും: മുന്നറിയിപ്പുമായി കേരള പൊലീസ്
വാട്സ്‌ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യജ അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പ് സമീപകാലങ്ങളില്‍ സജീവമായത് ശ്രദ്ധയില്‍പ്പെട്ട കേരള പൊലീസിന്റെ മുന്നറിയിപ്പ്. 2-Step Verification സജ്ജമാക്കിയിട്ടില്ലാത്തവരുടെ വാട്സ്‌ആപ്പ് അക്കൗണ്ടുകളാണ് ഇത്തരത്തില്‍ ഹാക്കർമാർ വേഗത്തില്‍ കൈക്കലാക്കുന്നതെന്നും, അതിനെതിരെ മുൻ