ഇനിമുതൽ പൊലീസിനു നേരിട്ടു ‘കാപ്പ’ ചുമത്താം; മൊഴിയുടെ അടിസ്ഥാനത്തിൽ കരുതൽ തടങ്കൽ

തിരുവനന്തപുരം∙ പൊലീസ് സ്വമേധയാ റജിസ്റ്റര്‍ ചെയ്യുന്ന കേസുകളിൽ നിഷ്പക്ഷരായ ദൃക്സാക്ഷികളുടെ മൊഴിപ്രകാരം കാപ്പ ( കേരള ആന്റി സോഷ്യൽ ആക്ടിവീറ്റീസ് (പ്രിവൻഷൻ) ആക്ട്) ചുമത്താൻ തീരുമാനം. കലക്ടർമാരുടെ അധ്യക്ഷതയിലുള്ള സമിതിയാണ് നിലവിൽ കാപ്പ അറസ്റ്റുകൾക്ക് അനുമതി നൽകുന്നത്. പൊലീസിനു ഇനി നേരിട്ടു കാപ്പ ചുമത്താൻ കഴിയും. ആഭ്യന്തര വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഡിജിപിയും ജില്ലാ കലക്ടർമാരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

കാപ്പ നിയമപ്രകാരം സ്ഥിരം കുറ്റവാളികളെ ഒരു വർഷംവരെ സ്വന്തം ജില്ലയിൽ പ്രവേശിപ്പിക്കുന്നത് തടയാം. ആറുമാസംവരെ വിചാരണ കൂടാതെ തടങ്കലിൽ വയ്ക്കാം. കാപ്പ നിയമപ്രകാരം ഒരു വര്‍ഷത്തിനിടെ 734 അറസ്റ്റുകൾക്ക് പൊലീസ് അനുമതി തേടിയെങ്കിലും കലക്ടർമാർ അനുവദിച്ചത് 245 എണ്ണം മാത്രമായിരുന്നു. സ്ഥിരം കുറ്റവാളികളെ കാപ്പ നിയമപ്രകാരം അറസ്റ്റു ചെയ്യാൻ കഴിയാത്തതിനാൽ ജില്ലാ പൊലീസ് മേധാവിമാർ ഡിജിപിയെ പരാതി അറിയിച്ചു.
ഡിജിപി നിരവധി തവണ ആഭ്യന്തരവകുപ്പിനു റിപ്പോർട്ടു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്. ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ എടുത്ത കേസുകളിൽ കാപ്പ പ്രകാരം കരുതൽ തടങ്കലിൽ വയ്ക്കാൻ യോഗം തീരുമാനിച്ചു. രാഷ്ട്രീയ സ്വഭാവമുള്ളതെങ്കിലും ഐപിസി പ്രകാരം ഗുരുതര കുറ്റകൃത്യമാണെങ്കിൽ കാപ്പ ചുമത്താം. രാഷ്ട്രീയ എതിരാളികളെ ഏകപക്ഷീയമായി കാപ്പ കേസുകളിൽ പെടുത്താൻ കഴിയുമെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.
ജാമ്യവ്യവസ്ഥയ്ക്കു വിരുദ്ധമായി പ്രതി പ്രവർത്തിച്ചാൽ, ജാമ്യം റദ്ദാക്കാൻ കോടതിക്കു റിപ്പോർട്ട് സമർപ്പിച്ച ശേഷം കാപ്പ നിയമപ്രകാരം നടപടിയെടുക്കാം. കോടതിയുടെ തീരുമാനത്തിനു കാത്തു നിൽക്കാതെ നടപടികൾ ആരംഭിക്കാം. കാപ്പ നിയമത്തിനു കീഴിൽ വരുന്ന കുറ്റകൃത്യങ്ങള്‍ മാത്രമേ നടപടിക്കു പരിഗണിക്കാവൂ. ചെറിയ കുറ്റങ്ങൾ പരിഗണിക്കരുത്. പ്രതി കൂടുതൽ കുറ്റകൃത്യങ്ങൾ നടത്തുന്നതിനെ തടയുന്ന തരത്തിലുള്ളതാണ് നിലവിലെ ജാമ്യ വ്യവസ്ഥകളെങ്കിൽ കാപ്പ വകുപ്പുകൾ ചുമത്തരുത്. ലഹരിമരുന്നു കേസുകൾ വർധിക്കുന്നതിനാൽ ചെറിയ തോതിൽ ലഹരിവസ്തു പിടികൂടിയാലും ശക്തമായ കരുതൽ തടങ്കൽ നടപടി വേണമെന്നും യോഗം നിർദേശിച്ചു.

രേഖകളില്ലാതെ കടത്തിയ 36 ലക്ഷം രൂപ പിടികൂടി

തോൽപ്പെട്ടി: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും തിരുനെല്ലി പോലീസും തോൽപ്പെട്ടിയിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന 36 ലക്ഷം രൂപ പിടിച്ചെടുത്തത്. കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന

മീൻ ആവശ്യപ്പെട്ട് കടയിലെത്തിയ യുവാവ് പണം അപഹരിച്ച് മുങ്ങിയതായി പരാതി

മീൻ ആവശ്യപ്പെട്ട് കടയിലെത്തിയ യുവാവ് പണം അപഹരിച്ച് മുങ്ങിയതായി പരാതി.കാക്കവയൽ ടൗണിലെ കെഎം ഫിഷ് സ്റ്റാളിൽ നിന്നുമാണ് പതിനായിരം രൂപയോളം നഷ്ടമായത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.കട ഉടമയോട് മീൻ നന്നാക്കി നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന്

വനത്തിൽ കയറി മൃഗവേട്ട; നാല് പേർ പടിയിൽ

പുൽപ്പള്ളി: കർണാടക വനത്തിൽ കയറി കാട്ടുപോത്തുകളെയും മാനുകളെയും വേട്ടയാടി വ്യാപകമായി വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കാട്ടിറച്ചി വ്യാപാരം നടത്തുന്ന സംഘത്തിലെ പ്രധാന പ്രതികളായ 4 പേരെ ചെതലത്ത് റേഞ്ച് ഓഫീസർ എം കെ

തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്; പത്രിക സമര്‍പ്പണം ഇന്ന് മുതല്‍

സംസ്ഥാനത്ത് പൊതു തെരഞ്ഞെടുപ്പിനായി നാളെ(നവംബര്‍ 14) തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം ചെയ്യും. സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്നു മുതല്‍ നാമനിര്‍ദേശ പത്രികകളും സ്വീകരിക്കും. നവംബര്‍ 21 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍

ഏകാരോഗ്യ പക്ഷാചരണം: ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് ബോധവത്കരണം 18 മുതൽ

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഏകാരോഗ്യ പക്ഷാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാതല ഏകാരോഗ്യ കമ്മിറ്റി യോഗം ചേർന്നു. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ നവംബര്‍ 18 മുതൽ 24 വരെ ജില്ലയിൽ

മരങ്ങള്‍ ലേലം ചെയ്യുന്നു.

ബാണാസുര സാഗര്‍ ജലസേചന പദ്ധതിക്ക് കീഴിലെ കുറുമ്പാല ഭാഗത്ത് ജലവിതരണ കനാല്‍ നിര്‍മാണ സ്ഥലത്തെ മരങ്ങള്‍ നവംബര്‍ 18 രാവിലെ 12 ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ലേലത്തിനായുള്ള ക്വട്ടേഷനുകള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.