കാട്ടിക്കുളം:കാട്ടിക്കുളം എടയൂര്‍ക്കുന്ന് ജോസഫിന്റെ മകന്‍ കുഞ്ഞുമോന്‍ (45) ആണ് മരിച്ചത്. പുഴ വയലിലെ സ്വകാര്യ വ്യക്തിയുടെ വീടിന്റെ നിര്‍മ്മാണ തൊഴിലാളി ആയ കുഞ്ഞുമോനെ വീടിന്റെ തറയോട് ചേര്‍ന്ന് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ജീവന്‍ രക്ഷിക്കാനുള്ള പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം ജില്ലാശുപത്രി അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന വിന്‍സെന്റ് ഗിരി ആശുപത്രിയിലെത്തിച്ചൂ വെങ്കിലും മരിക്കുകയായിരുന്നു. കോവിഡ് രോഗമുക്തി നേടിയ ശേഷമാണ് ഇദ്ദേഹം തൊഴിലിടത്തില്‍ എത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം
പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്







