പെനാൽറ്റി വിവാദം കത്തിയ ലോകകപ്പ് ഫൈനലിൽ തനിക്ക് ഒരു തെറ്റ് പറ്റിയതായി സമ്മതിച്ച് റഫറി

അർജന്റീനയും ഫ്രാൻസും മുഖാമുഖം നിന്ന ഖത്തർ ലോകകപ്പ് ഫൈനലിനു പിന്നാലെ കത്തിപ്പടർന്ന വിവാദങ്ങളുടെ കനൽ ഇനിയുമൊടുങ്ങിയിട്ടില്ല. തുടക്കം മുതൽ വില്ലൻ വേഷം പതിച്ചുകിട്ടിയ ​പോളണ്ടുകാരനായ റഫറി സൈമൺ മാർസിനിയക് മുതൽ വൈകിയെത്തിയ അർജന്റീന ഗോളി എമിലിയാനോ മാർടിനെസ് വരെ പലരുണ്ട് പ്രതിസ്ഥാനത്ത്. മത്സരത്തിലെ തീരുമാനങ്ങളായിരുന്നു റഫറിയെ ഒന്നാം പ്രതിയാ​ക്കിയതെങ്കിൽ കളി കഴിഞ്ഞ് നാട്ടിലെത്തിയും അതിനു മുമ്പും നടത്തിയ പ്രകടനങ്ങളാണ് മാർടിനെസിനെതിരെ കൊലവിളിക്ക് കാരണമായത്.

ആവേശം പര​കോടിയിലെത്തിയ കലാശപ്പോരിൽ അധികസമയവും കഴിഞ്ഞ് പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ലാറ്റിൻ അമേരിക്കക്കാർ 4-2ന് ജയിച്ച് കപ്പുമായി മടങ്ങിയത്. ഹാട്രിക് കുറിച്ച് എംബാപ്പെ നിറഞ്ഞുനിന്നപ്പോൾ മെസ്സി രണ്ട് ഗോളും നേടി. ഷൂട്ടൗട്ടിനു പുറമെ മൂന്നു പെനാൽറ്റി ഗോളുകളാണ് ഇരു ടീമുകളുമായി സ്കോർ ചെയ്തത്. ഇതിൽ രണ്ടെണ്ണം എംബാപ്പെയുടെ ബൂട്ടിൽനിന്ന് പറന്നപ്പോൾ ഒന്ന് മെസ്സിയും നേടി.

മെസ്സിയുടെ രണ്ടാം ഗോളിനെതിരെ ഫ്രഞ്ച് പത്രം ലാ എക്വിപ് കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. താരത്തിന്റെ ഗോൾ അംഗീകരിക്കുമ്പോൾ അർജന്റീനയുടെ ഒരു പകരക്കാരൻ മൈതാനത്തുണ്ടായിരുന്നെന്നും ഇങ്ങനെ സംഭവിക്കുന്ന പക്ഷം ഗോൾ അനുവദിക്കാതെ അധിക താരം നിന്ന സ്ഥാനത്തുനിന്ന് ഫ്രീകിക് അനുവദിക്കുകയാണ് വേണ്ടിയിരുന്നതെന്നുമായിരുന്നു ആവശ്യം. ഗോൾ അനുവദിക്കുംമുമ്പ് അർജന്റീന താരങ്ങൾ മൈതാനത്തിറങ്ങിയതിന്റെ ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു വിമർശനം. എന്നാൽ, എംബാപ്പെ പെനാൽറ്റിയിൽ മൂന്നാം ഗോൾ നേടുമ്പോഴും ​ഫ്രഞ്ച് താരങ്ങൾ മൈതാനത്തിറങ്ങിയെന്നും എന്നിട്ടും ഗോൾ അനുവദിക്കുകയായിരുന്നെന്നും റഫറി മാർസിനിയക് തുറന്നടിച്ചു. എംബാപ്പെ ഗോൾ നേടുന്ന ചിത്രം മൊബൈൽ ഫോണിൽ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചായിരുന്നു മാർസിനിയകിന്റെ വെളിപ്പെടുത്തൽ.

ഇതൊക്കെയാണെങ്കിലും ഫൈനലിൽ തനിക്ക് തെറ്റ് പറ്റിയതായി മാർസിനിയക് വെളിപ്പെടുത്തി. ‘‘ഫൈനലിൽ തീർച്ചയായും തെറ്റുകൾ വന്നിട്ടുണ്ട്. അർജന്റീന താരം മാർകോസ് അകുന നടത്തിയ മോശം ടാക്ലിങ്ങിനെ തുടർന്ന് ഒരിക്കൽ ഫ്രഞ്ച് കൗണ്ടർ നീക്കത്തെ ഞാൻ തടസ്സപ്പെടുത്തി. ശരിക്കും ഫൗളേറ്റുവീണ താരത്തിന് കാര്യമായി എന്തെങ്കിലും സംഭവിച്ചെന്നായിരുന്നു തോന്നിയത്. അങ്ങനെയാണ് കളി നിർത്തിയതും. എന്നാൽ, ഒന്നും പറ്റിയിരുന്നില്ല. ഇതുപോലൊരു മത്സരത്തിൽ ചെറുതെങ്കിലും ഈ തെറ്റും പ്രശ്നമാണ്. എന്നാൽ, വലിയ അബദ്ധങ്ങൾ സംഭവിച്ചില്ലെന്നതാണ് സ​ന്തോഷം’’- അദ്ദേഹം പറഞ്ഞു.

കണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ അധ്യാപിക മരിച്ചു

കണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ സ്കൂൾ അധ്യാപിക മരിച്ചു. കൽപ്പറ്റ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂ‌ൾ ഐ.ടി അധ്യാപികയും പിണങ്ങോട്‌മുക്കിന് സമീപം താമസിക്കുന്നതുമായ ചോലപുറം വീട്ടിയേരി വീട്ടിൽ ശ്രീനിത (32) ആണ് മരിച്ചത്.ഇന്നലെ ശ്രീനിതയും കുടുംബവും സഞ്ചരിച്ച

തെരഞ്ഞെടുപ്പിൽ കൂടുതൽ പ്രവാസി വോട്ടുകളെത്തും;പ്രവാസികളെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാ​ഗമാക്കാൻ കമ്മീഷൻ

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിൻ്റെ(സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ എസ്ഐആ‍ർ) ഭാ​ഗമായി കൂടുതൽ പ്രവാസികളെ തെരഞ്ഞടുപ്പ് പ്രക്രിയയുടെ ഭാ​ഗമാക്കാൻ കമ്മീഷൻ. നിലവിൽ വോട്ടർപട്ടികയിൽ പേരുള്ളവ‌‍‌‍ർ ഓൺലൈനായി രേഖകളും എന്യുമറേഷനും അപ്ലാേ​​​ഡ് ചെയ്താൽ മതിയകും. പ്രവാസിയാണെന്ന് വീടുകളിലെത്തി ബിഎൽഒ

ബുംറയെ 6 സിക്‌സടിക്കാൻ വരുമ്പോൾ ബുംറയുടെ ഓവർ വരെയെങ്കിലും നിൽക്കേണ്ടേ! പാക് താരത്തിന് വീണ്ടും ട്രോൾപൂരം

ഇന്ത്യയ്‌ക്കെതിരായ ഏഷ്യാ കപ്പ് മത്സരത്തിനിടെ പാകിസ്താന്റെ ഓള്‍റൗണ്ടര്‍ സയിം അയൂബിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍പൂരം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്റെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനിറങ്ങിയ അയൂബ് ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്. അയൂബിനെ റണ്‍സൊന്നുമെടുക്കാന്‍

‘എംഎല്‍എ അല്ലേ സഭയില്‍ വരും’; രാഹുൽ നിയമസഭയിൽ എത്തിയത് ന്യായീകരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയത് ന്യായീകരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് . എംഎല്‍എ അല്ലേ സഭയില്‍ വരുമെന്നും പാർട്ടി എടുക്കേണ്ട നടപടികൾ എടുത്തിട്ടുണ്ടെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. രാഹുലിന് നിയമസഭയിൽ

ഖത്തറിന് ഐക്യദാർഢ്യം, ഇറാൻ വിദേശകാര്യമന്ത്രി ദോഹയിൽ, ഇസ്രയേലിനെതിരായ നീക്കം ശക്തമാക്കാൻ മുസ്ലിം, അറബ് രാജ്യങ്ങൾ

ദോഹ : ഇസ്രയേലിനെതിരെ സ്വരം കടുപ്പിക്കുന്നത് ലക്ഷ്യമിട്ട് ഖത്തർ വിളിച്ചുചേർത്ത അറബ്, മുസ്ലീം നേതാക്കളുടെ ഉച്ചകോടിയിൽ ഇറാൻ പങ്കെടുക്കും. ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി ദോഹയിൽ നടക്കുന്ന ഉച്ചകോടിയിൽ

ഇഎംഐയില്‍ ഫോണെടുത്ത് തിരിച്ചടവ് മുടങ്ങിയാല്‍ ഫോണിന് പൂട്ടുവീഴും; പുതിയ നടപടി ആര്‍ബിഐയുടെ പരിഗണനയില്‍

ഒരു ആവേശത്തിന് ഇഎംഐയില്‍ ഫോണെടുത്തു..പക്ഷെ പ്രതിമാസ അടവ് മുടങ്ങിയാല്‍ എന്തായിരിക്കും നടപടി? ഫോണ്‍ ലോക്ക് ചെയ്യും! അതെ, അടവ് തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് ആര്‍ബിഐ. സംഗതി അല്പം കഠിനമാണ്, പക്ഷെ ഇതോടെ തിരിച്ചടവ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.