ബസ്സും കാറും കുട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. തൃശൂര്‍ എറവ് സ്‌കൂളിനു സമീപമാണ് അപകടമുണ്ടായത്. കാര്‍ യാത്രികരായ, തൃശൂര്‍ സെന്റ് തോമസ് കോളജിലെ റിട്ട. പ്രൊഫസര്‍ വിന്‍സെന്റ് (64), ഭാര്യ മേരി (60), സഹോദരന്‍ തോമസ് (60), സഹോദരീ ഭര്‍ത്താവ് ജോസഫ് (60) എന്നിവരാണ് മരിച്ചത്.
എല്‍ത്തുരുത്ത് സ്വദേശികളാണ് ഇവര്‍. ബന്ധുവീട്ടിലെ മരണാനന്തര ചടങ്ങു കഴിഞ്ഞു മടങ്ങുമ്ബോഴാണ് അപകടം.രണ്ടുപേരുടെ മൃതദേഹം തൃശൂര്‍ അശ്വിനി ആശൂപത്രിയിലും രണ്ടു പേരുടേത് ജനറല്‍ ആശൂപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

കണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ അധ്യാപിക മരിച്ചു
കണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ സ്കൂൾ അധ്യാപിക മരിച്ചു. കൽപ്പറ്റ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ ഐ.ടി അധ്യാപികയും പിണങ്ങോട്‌മുക്കിന് സമീപം താമസിക്കുന്നതുമായ ചോലപുറം വീട്ടിയേരി വീട്ടിൽ ശ്രീനിത (32) ആണ് മരിച്ചത്.ഇന്നലെ ശ്രീനിതയും കുടുംബവും സഞ്ചരിച്ച