ക്രിസ്റ്റ്യാനോ തൊട്ട് വിന്‍സന്റ് അബൂബക്കര്‍ വരെ; അല്‍- നസര്‍ ചില്ലറ ടീമല്ല

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കിയതോടെ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് സൗദി ക്ലബ് അല്‍- നസര്‍. 200 മില്യണ്‍ യൂറോ പ്രതിവര്‍ഷ സാലറിയില്‍ ക്രിസ്റ്റ്യാനോ‌‌യെ കളത്തിലെത്തിച്ച ക്ലബ് അത്ര നിസ്സാരക്കാരല്ല. നിരവധി മികച്ച താരങ്ങളെ കൊണ്ട് സമ്പന്നമായ നസര്‍ ഏഷ്യയിലെ തന്നെ മികച്ച ക്ലബുകളിലൊന്നാണ്.

ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിനെതിരെ അട്ടിമറി ഗോള്‍ നേടിയ കാമറൂണ്‍ താരം വിന്‍സന്റ് അബൂബക്കര്‍ അല്‍ നസറിനായാണ് ബൂട്ട്കെട്ടുന്നത്. ലോകകപ്പിലെ മുന്നേറ്റത്തിലൂടെ കയ്യടി നേടിയ താരമാണ് വിന്‍സന്റ്. കൊളംബിയന്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് ഒസ്‌പിന, സ്‌പാനിഷ് പ്രതിരോധ താരം അ‌ല്‍വാരോ ഗോണ്‍സലസ്, അര്‍ജന്റീന മധ്യനിര താരം പിറ്റി മാര്‍‌ട്ടിനെസ്, ബ്രസീല്‍ താരം ലൂയിസ് ഗുസ്‌താവോ, മുന്‍ ബെന്‍ഫിക്ക താരം ടാലി‌സ്‌ക തുടങ്ങി വമ്പന്‍മാരും ക്രിസ്റ്റ്യാനോക്കൊപ്പം ടീമിലുണ്ട്.

2025 ജൂണ്‍ വരെയാണ് 37 കാരനായ ക്രിസ്റ്റ്യാനോയുടെ കരാര്‍ കാലാവധി. താരത്തിന്റെ വരവ് ക്ലബിനു മാത്രമല്ല ലീഗിനും രാജ്യത്തിനും വലിയ പ്രചോദനമാകുമെന്ന് ക്ലബ് ട്വീറ്റ് ചെയ്‌തു.

‘പ്രതിരോധിക്കാം പകർച്ചവ്യാധികളെ’ ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു.

ജമാഅത്ത് ഇസ്ലാമി കൽപ്പറ്റ ഏരിയ വിംഗ്സ് വയനാടുമായി സഹകരിച്ച് ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു. വിംഗ്സ് വൈസ് പ്രസിഡന്റ് ഡോ.ഷൗക്കീൻ അശ്ഹർ ക്ലാസ്സ് എടുത്തു. സഫിയ.വി,മാരിയത്ത് കാട്ടിക്കുളം, ഡോ.ഷാമില , ഹിന ഹാശിർ, ഏരിയ സെക്രട്ടറി പി.ജസീല

ഭാര്യയേയും,ഭാര്യ മാതാവിനേയും ആക്രമിച്ചു; പോലീസിനും മർദനം; യുവാവ് അറസ്റ്റിൽ

മേപ്പാടി: ഭാര്യയെയും ഭാര്യയുടെ അമ്മയെയും ഉപദ്രവിച്ചെന്ന പരാതിപ്രകാരം യുവാവിനെ കസ്റ്റഡിയിലെടുക്കാൻ ചെന്ന പോലീസുകാരെ ആക്രമിച്ചു പരിക്കേ ൽപ്പിച്ചു. മേപ്പാടി പോലീസ് ‌സ്റ്റേഷനിലെ എസ്.ഐ പി.രജിത്ത്, സിവിൽ പോലീസ് ഓഫീസർ എഫ്. പ്രമോദ് എന്നിവരെയാണ് തൃക്കൈപ്പറ്റ,

സൗദി അറേബ്യയിൽ ഇനി ഗൂഗിൾ പേ സേവനവും, വ്യക്തമാക്കി സൗദി സെൻട്രൽ ബാങ്ക്

സൗദി അറേബ്യ: സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനത്തിന് ഔദ്യോഗിക തുടക്കം. റിയാദ് എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടന്ന മണി 20/20 മിഡിൽ ഈസ്റ്റ് പരിപാടിക്കിടെ സൗദി അറേബ്യയിൽ ഗൂഗിൾ പേ ആരംഭിക്കുമെന്ന്

മനുഷ്യ വന്യജീവി സംഘർഷ ലഘുകരണ പരിപാടി, ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.

കാവുംമന്ദം: മനുഷ്യ വന്യജീവി സംഘർഷം നിലനിൽക്കുന്ന പഞ്ചായത്തുകളിൽ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന വനംവകുപ്പിന്റെ ഹെൽപ്പ് ഡെസ്ക് തരിയോട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രവർത്തനമാരംഭിച്ചു. വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾ വന്യജീവികളുടെ സാന്നിധ്യം

ജലവിതരണം മുടങ്ങും

ജല അതോറിറ്റിയുടെ കൽപ്പറ്റ മുനിസിപ്പാലിറ്റിയ്ക്ക് കീഴിൽ വരുന്ന സ്വർഗ്ഗകുന്ന് ജല ശുദ്ധീകരണ ശാല ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി യുഡബ്ല്യുഎസ്എസ് കൽപ്പറ്റ പരിധിയിൽ നാളെ (സെപ്റ്റംബർ 17) ജലവിതരണം മുടങ്ങും.

മരം ലേലം

എക്സൈസ് വകുപ്പിന് എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സുൽത്താൻ ബത്തേരിയിൽ അനുവദിച്ച സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നു. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് സുൽത്താൻ ബത്തേരി സർക്കിൾ ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 11ന് ലേലം നടക്കും. ഫോൺ: 04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.