പുൽപ്പള്ളി :- വീടിനു സമീപത്ത് ഉണങ്ങി നിന്ന തെങ്ങ് വെട്ടിമാറ്റുന്നതിനിടെ ഗൃഹനാഥൻ മരണപ്പെട്ടു. എരിയപ്പള്ളി നെല്ലിമണ്ണിൽ രാജൻ (52) ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇയാളെ കൽപ്പറ്റ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കൽപ്പറ്റയിൽ നിന്നും കോഴിക്കോട്ടേക്കു കൊണ്ടുപോകുന്നതിനിടയിൽ ചുരത്തിൽ ഗതാഗത കുരുക്കായതും ആശുപത്രിയിലെത്തിക്കുവാൻ താമസം നേരിട്ടതായി ബന്ധുക്കൾ പറഞ്ഞു. ബി.ജെ.പി. പ്രാദേശിക നേതാവായിരുന്ന രാജൻ പുൽപ്പള്ളി താഴെ അങ്ങാടിയിൽ ഭക്ഷണശാല നടത്തിവരികയായിരുന്നു. ഭാര്യ:വസന്ത.

‘പ്രതിരോധിക്കാം പകർച്ചവ്യാധികളെ’ ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു.
ജമാഅത്ത് ഇസ്ലാമി കൽപ്പറ്റ ഏരിയ വിംഗ്സ് വയനാടുമായി സഹകരിച്ച് ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു. വിംഗ്സ് വൈസ് പ്രസിഡന്റ് ഡോ.ഷൗക്കീൻ അശ്ഹർ ക്ലാസ്സ് എടുത്തു. സഫിയ.വി,മാരിയത്ത് കാട്ടിക്കുളം, ഡോ.ഷാമില , ഹിന ഹാശിർ, ഏരിയ സെക്രട്ടറി പി.ജസീല