കൽപ്പറ്റ : അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ കാര്യത്തിൽ ഏറെ പിന്നിൽ നിൽക്കുന്ന ജില്ലയായ വയനാട്, ഗതാഗത സൗകര്യങ്ങളില്ലാതെ വീർപ്പ്മുട്ടുകയാണ്. ചുരത്തിലെ ഗതാഗത തടസ്സം മൂലം കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മറ്റ് ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികളിലേക്കും കൊണ്ട് പോകുന്ന അത്യാസന്ന നിലയിലുള്ള രോഗികൾക്ക് തുടർച്ചയായി ജീവൻ നഷ്ടപ്പെട്ടിട്ട് പോലും അധികൃതർ അനങ്ങാപ്പാറ നയം തുടരുകയാണ്. മൂന്ന് ഭാഗങ്ങളിലും മലനിരകളാൽ ചുറ്റപ്പെട്ട് കിടക്കുന്നതിനാൽ ഇടുങ്ങിയ ചുരം റോഡിൽ താങ്ങാവുന്നതിനേക്കാൾ പതിന്മടങ്ങ് വാഹനങ്ങളാണ് ദിനംപ്രതി കടന്നുപോകുന്നത്. എ.കെ. ആâണി മുഖ്യമന്ത്രിയായിരുന്ന കാലത്തും പി.ജെ. ജോസഫ് പി.ഡബ്ള്യൂ.ഡി. മന്ത്രിയായിരുന്നപ്പോഴും ബദൽ മാർഗങ്ങളായ ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ റോഡ്, പൂഴിത്തോട് – വിലങ്ങാട് റോഡ്, നിലമ്പൂർ – നഞ്ചങ്കോട് റെയിൽവേ തുടങ്ങിയവ സജീവമായി പരിഗണിച്ചിരുന്നു. എന്നാൽ മനഃസാക്ഷി മരവിച്ച പിണറായി സർക്കാർ ഇവയൊന്നും പരിഗണിക്കാതെ ഉട്ടോപ്യൻ ആശയമായ തുരങ്കപാതയും, തലശ്ശേരി – മൈസൂർ റെയിൽവേ പാതയും ഉയർത്തിക്കാട്ടി വയനാടൻ ജനതയെ മെഡിക്കൽ കോളേജ് വിഷയത്തിലെന്നത് പോലെ കബിളിപ്പിക്കുകയാണ് ചെയ്യുന്നത്. മൂവായിരം കോടി രൂപയോളം ചെലവഴിച്ച് കൊണ്ട് ആനക്കാംപൊയിൽ – കള്ളാടി തുരങ്ക പാത നിർമിക്കുമെന്ന് പ്രഖ്യാപിച്ച പിണറായി കേവലം അഞ്ഞൂറ് കോടി രൂപ മാത്രം മതിയാകുന്ന ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ ബൈപ്പാസ് റോഡ് നിർമാണത്തിന്‍റെ കാര്യത്തിൽ അർത്ഥഗർഭമായ മൗനം പാലിക്കുന്നത് കെ-റെയിൽ പദ്ധതിയുടേത് പോലെ വൻ തുക കമ്മീഷൻ ലാക്കാക്കിയുള്ള നീക്കമാണ്. ജില്ലയിലെ പാവപ്പെട്ട ജനങ്ങളെ വിഡ്ഢികളാക്കി ബഫർ സോൺ വിഷയത്തിലും രാത്രികാല യാത്രാ നിരോധനത്തിലും തുടങ്ങി കാർഷിക മേഖലയെ തീർത്തും നാമാവശേഷമാക്കിയിരിക്കുകയാണ്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൃഷി നശിക്കുകയും വിലത്തകർച്ച കൊണ്ട് നിത്യവൃത്തിക്ക് വകയില്ലാതെ ജീവിതം വഴിമുട്ടിയ സാഹചര്യത്തിലും വയനാട്ടിലെ ജനങ്ങളുടെ യാത്ര ദുരിതത്തിന് ശാശ്വതമായ പരിഹാരം ഉടനടി കണ്ടെത്തി നടപ്പാക്കിയില്ലെങ്കിൽ വയനാട്ടിലെ പ്രശ്നങ്ങൾ കണ്ടില്ല എന്ന് നടിച്ച് ഭരിക്കനാണ് ഉദ്ദേശമെങ്കിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ജനവിഭാഗങ്ങളെയും ഉൾപ്പെടുത്തി കൊണ്ട് കേന്ദ്ര – സംസ്ഥാന സർക്കാർ ഓഫീസുകളും അന്തർസംസ്ഥാന പാതയും സ്തംഭിപ്പിക്കുന്നതടക്കമുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ കോൺഗ്രസ് പ്രസിഡണ്ട് എൻ.ഡി. അപ്പച്ചന്‍റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ നേതൃയോഗം തീരുമാനിച്ചു.

ഹൃദയം നല്‍കുന്ന ഈ സൂചനകള്‍ അവഗണിക്കല്ലേ… ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്
ഇക്കാലത്ത് എല്ലാ പ്രായക്കാര്‍ക്കും ഇടയില്‍ ഹൃദയാഘാതം ആശങ്കാജനകമാംവിധം കൂടിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ഹൃദയാഘാതത്തിന്റെ അപകട സാധ്യതയും ആഘാതവും കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗം രോഗത്തിന്റെ നേരത്തെയുളള കണ്ടെത്തലാണ്. നേരത്തെ രോഗം കണ്ടെത്തുന്നത് സമയബന്ധിതമായ ഇടപെടല്‍ ലഭിക്കാനും







