മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ഇ-ഓഫീസായി പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.കെ ബാലഗംഗാധരന്‍, തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍, എ.ഇ.ഒ എം.എം ഗണേഷ്, വി. അനില്‍കുമാര്‍, പി.എ ഹരികൃഷ്ണന്‍, ബി.പി.ഒ അനില്‍കുമാര്‍, എച്ച്.എം പ്രതിനിധി ഫ്രാന്‍സിസ് സേവ്യര്‍, എംപ്ലോയ്‌മെന്റ് ഓഫീസര്‍ ഇ. മനോജ്, സീനിയര്‍ സൂപ്രണ്ട് എം.എന്‍ ശ്രീലന്‍, കെ.വി ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ ഓഫീസ് ജീവനക്കാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വീണ്ടും തലപൊക്കി പ്ലാസ്റ്റിക്
പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കാൻ സർക്കാർ നിർദ്ദേശം നല്‍കിയതോടെ മുങ്ങിയ പ്ലാസ്റ്റിക്കുകള്‍ വീണ്ടും തലപൊക്കി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെ തുരത്താൻ നടപടികള്‍ ശക്തമാക്കുമ്പോഴും വിപണിയില്‍ സുലഭമായിരിക്കുകയാണ് പ്ലാസ്റ്റിക്ക് സഞ്ചികളും മറ്റും. പല രൂപത്തിലും ഭാവത്തിലും







