പുതുവര്‍ഷത്തില്‍ ഏറ്റവുമധികം പേര്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത വിഭവം ഇതാണ്!

ഈ പുതുവര്‍ഷാഘോഷത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്ത വിഭാവം ഏതാണെന്നോ? ഹൈദരാബാദ് ബിരിയാണി! രാജ്യത്തുടനീളം ഉള്ള ലക്ഷക്കണക്കിന് ആളുകളാണ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഹൈദരാബാദി ബിരിയാണി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഡിസംബര്‍ 31 രാത്രി 10:25 വരെ ഹൈദരാബാദി ബിരിയാണിക്കായി 3.5 ലക്ഷം ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ ആണ് ലഭിച്ചത്.

വിവിധതരത്തിലുള്ള ബിരിയാണി കഴിച്ചു തന്നെ പുതുവര്‍ഷപ്പിറവിയെ സ്വാഗതം ചെയ്യാനാണ് ഓണ്‍ലൈന്‍ ഉപഭോക്താക്കളില്‍ കൂടുതലാളുകളും താല്പര്യപ്പെട്ടത് എന്നാണ് സ്വിഗ്ഗിയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഓണ്‍ലൈന്‍ ഓര്‍ഡറുകളില്‍ 75.4 ശതമാനം ഹൈദരാബാദി ബിരിയാണി ഓര്‍ഡര്‍ ചെയ്തപ്പോള്‍ 14.2 ശതമാനം ലഖ്നോ ബിരിയാണിക്കും 10.4 ശതമാനം കൊല്‍ക്കത്ത ബിരിയാണിക്ക് ഓര്‍ഡര്‍ ചെയ്തു.

ഡിസംബര്‍ 31ന് രാത്രി 7.20 ഓടെ 1.65 ലക്ഷം ബിരിയാണികള്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചതായാണ് സ്വിഗ്ഗിയുടെ വെളിപ്പെടുത്തല്‍ . ഹൈദരാബാദിലെ ജനപ്രിയ ബിരിയാണി റെസ്റ്റോറന്റുകളില്‍ ഒന്നായ ബവാര്‍ച്ചി റെസ്റ്റോറന്റ് ശനിയാഴ്ച മിനിറ്റില്‍ രണ്ട് ബിരിയാണികള്‍ വീതമാണ് വിതരണം ചെയ്തത്. 15 ടണ്‍ ബിരിയാണി ആണ് ഈ റസ്റ്റോറന്റ് തയ്യാറാക്കിയത്.

പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 31ന് നടന്ന മദ്യവില്‍പ്പനയില്‍ തെലുങ്ക് സംസ്ഥാനങ്ങള്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. തെലങ്കാനയില്‍ ഒറ്റ ദിവസം കൊണ്ട് 215.74 കോടി രൂപയുടെ മദ്യം വിറ്റുതീര്‍ന്നു, ഹൈദരാബാദില്‍ 24 മണിക്കൂറിനുള്ളില്‍ ആളുകള്‍ കുടിച്ചു തീര്‍ത്തത് 37.68 കോടി രൂപയുടെ മദ്യം ആണ്. ആന്ധ്രാപ്രദേശിലും ഡിസംബര്‍ 31ന് 127 കോടി രൂപയുടെ മദ്യവില്‍പ്പന രേഖപ്പെടുത്തി. ഇവിടങ്ങളില്‍ അര്‍ദ്ധരാത്രി വരെ വൈന്‍ ഷോപ്പുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തിരുന്നു. ഏതായാലും മദ്യവും ബിരിയാണിയും ഒക്കെയായി ആളുകള്‍ പുതുവത്സരം പൊടിപൊടിച്ചു എന്നുതന്നെ പറയാം.

വീണ്ടും തലപൊക്കി പ്ലാസ്റ്റിക്

പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കാൻ സർക്കാർ നിർദ്ദേശം നല്‍കിയതോടെ മുങ്ങിയ പ്ലാസ്റ്റിക്കുകള്‍ വീണ്ടും തലപൊക്കി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെ തുരത്താൻ നടപടികള്‍ ശക്തമാക്കുമ്പോഴും വിപണിയില്‍ സുലഭമായിരിക്കുകയാണ് പ്ലാസ്റ്റിക്ക് സഞ്ചികളും മറ്റും. പല രൂപത്തിലും ഭാവത്തിലും

മദ്യപിച്ചാല്‍ ട്രെയിനില്‍ കയറ്റില്ല.

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… മദ്യപിച്ചാല്‍ ട്രെയിനില്‍ കയറ്റില്ല, പോലീസ് പിടിച്ചാല്‍ യാത്ര മുടങ്ങും. മദ്യപരെ പിടിക്കാൻ ഓപ്പറേഷൻ രക്ഷിത രാജ്യത്ത് നടക്കുന്ന സ്ഫോടനങ്ങളുടെ ഭാഗമായി നടക്കുന്ന കർശന പരിശോധനയെത്തുടർന്ന് കേരളാ പോലീസും, ആർപിഎഫും സംയക്തമായി

വിനോദയാത്ര ;മുന്‍കൂട്ടി അറിയിക്കണമെന്ന് എംവിഡി

സ്‌കൂളില്‍നിന്നോ കോളേജില്‍നിന്നോ വിനോദയാത്ര പോകുന്നതിന് മുമ്പ് ബന്ധപ്പെട്ട ആര്‍ടിഒയെ അറിയിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ ഓര്‍മ്മപ്പെടുത്തല്‍. വിനോയാത്രയ്ക്ക് മുമ്പ് ഒരാഴ്ചമുമ്പെങ്കിലും വിവരം നല്‍കണം. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബസ് പരിശോധിക്കാനും സുരക്ഷ ഉറപ്പാക്കാനും

തീരുമെന്ന പേടി വേണ്ട; വാട്‌സ്ആപ്പിന്‍റെ പുതിയ ഫീച്ചർ നിങ്ങളുടെ ഡാറ്റ ലാഭിക്കും

ലോകത്ത് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഇൻസ്റ്റന്‍റ് മെസേജിംഗ് ആപ്പുകളിൽ ഒന്നാണ് വാട്‌സ്ആപ്പ്. ഇപ്പോഴിതാ ഉപയോക്താക്കൾക്ക് അവരുടെ ഇന്‍റര്‍നെറ്റ് ഡാറ്റ ഉപയോഗത്തിൽ കൂടുതൽ നിയന്ത്രണം നല്‍കാന്‍ സഹായിക്കുന്ന ഒരു പുതിയ ഫീച്ചർ വാട്‌സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നതായാണ്

ഹൃദയം നല്‍കുന്ന ഈ സൂചനകള്‍ അവഗണിക്കല്ലേ… ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്

ഇക്കാലത്ത് എല്ലാ പ്രായക്കാര്‍ക്കും ഇടയില്‍ ഹൃദയാഘാതം ആശങ്കാജനകമാംവിധം കൂടിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ഹൃദയാഘാതത്തിന്റെ അപകട സാധ്യതയും ആഘാതവും കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗം രോഗത്തിന്റെ നേരത്തെയുളള കണ്ടെത്തലാണ്. നേരത്തെ രോഗം കണ്ടെത്തുന്നത് സമയബന്ധിതമായ ഇടപെടല്‍ ലഭിക്കാനും

ഉറക്കക്കുറവുണ്ടോ? ബാധിക്കുക തലച്ചോറിനെ, വാർദ്ധക്യം വേഗത്തിലെത്തുമെന്നും പഠനം

ഏത് പ്രായത്തിലുള്ളവരെയും പ്രധാനമായും ബാധിക്കുന്ന ഒന്നാണ് ഉറക്കകുറവ്. രാത്രികളിൽ കിടന്നാലും പലർക്കും ഉറക്കം വരാറില്ല. ചിലപ്പോൾ പാതി മുറിഞ്ഞ് പോകുന്ന ചെറിയ ഉറക്കമായിരിക്കും ചിലർക്ക് ലഭിക്കാറുള്ളത്. ഇത്തരത്തിൽ ഏത് തരത്തിലുള്ള ഉറക്കകുറവ് ആയാലും അത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.