ബിഗ് ടിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനം അല്‍ഐനിലെ ഡ്രൈവര്‍ക്ക്; 20 സുഹൃത്തുക്കളുമായി പങ്കുവെയ്ക്കും

അബുദാബി: വാഹനം ഓടിച്ചുകൊണ്ടിരുന്നതിനിടെയാണ് അല്‍ഐനിലെ ആ പിക്കപ്പ് ഡ്രൈവറെ തേടി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് വേദിയില്‍ നിന്നുള്ള ഫോണ്‍ കോള്‍ എത്തിയത്. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുകയ്ക്കുള്ള സമ്മാനം അയാള്‍ സ്വന്തമാക്കിക്കഴിഞ്ഞുവെന്ന വിവരം അറിയിക്കാന്‍ അവതാരകരായ റിച്ചാര്‍ഡും ബുഷ്റയും മൂന്ന് തവണ വിളിച്ചെങ്കിലും കോള്‍ കണക്ടായില്ല. ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് റയ്‍ഫുലിനായിരുന്നു ചൊവ്വാഴ്ച രാത്രി നടന്ന 247-ാം സീരിസ് നറുപ്പെടുപ്പില്‍ 3.5 കോടി ദിര്‍ഹം (77 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്.

നറുക്കെടുപ്പ് വേദിയില്‍ വെച്ച് വിവരമറിയിക്കാന്‍ സാധിച്ചില്ലെങ്കിലും അല്‍പസമയം കഴിഞ്ഞുതന്നെ കോടീശ്വരനെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചുവെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ പറഞ്ഞു. 39 വയസുകാരനായ മുഹമ്മദ് കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ബിഗ് ടിക്കറ്റെടുക്കുകയായിരുന്നു. ഇപ്പോള്‍ അല്‍ഐനിലെ ഒരു സ്വകാര്യ കമ്പനിയില്‍ പിക്കപ്പ് ഡ്രൈവറായ അദ്ദേഹം 20 സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് എടുത്തത്. സമ്മാനത്തുകയും അവര്‍ തുല്യമായി പങ്കിട്ടെടുക്കും. ഡിസംബര്‍ 10ന് ഓണ്‍ലൈനില്‍ എടുത്ത 043678 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് ഒന്നാം സമ്മാനം 21 പേരുടെ ഈ സംഘത്തിന് ലഭിച്ചത്.

12 വര്‍ഷമായി യുഎഇയില്‍ പ്രവാസിയായ മുഹമ്മദിന് തനിക്കാണ് മൂന്നര കോടി ദിര്‍ഹം ലഭിച്ചതെന്ന കാര്യം വിശ്വസിക്കാനേ സാധിച്ചില്ല. സംഭവം സത്യമാണെന്ന് മനസിലായപ്പോള്‍ പിന്നെ അടക്കാനാവാത്ത സന്തോഷവും. സമ്മാനം കിട്ടുന്ന തുക കൊണ്ട് എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ചോദിച്ചപ്പോള്‍, ഈ രാത്രിയില്‍ വിജയിയാകുമെന്ന് ഒട്ടും പ്രതീക്ഷയില്ലാതിരുന്നതിനാല്‍ അത്തരം പദ്ധതികളൊന്നും മനസില്‍ ഇല്ലെന്നായിരുന്നു ബിഗ് ടിക്കറ്റ് പ്രതിനിധിയോട് മുഹമ്മദിന്റെ പ്രതികരണം.

ചൊവ്വാഴ്ചയിലെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഒഴികെ മറ്റെല്ലാ സമ്മാനങ്ങളും ലഭിച്ചത് ഇന്ത്യക്കാര്‍ക്കായിരുന്നു. 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനത്തിന് കണ്ണൂര്‍ സ്വദേശിയായ റംഷാദ് ഉള്ളിവീട്ടില്‍ അര്‍ഹനായി. ഓണ്‍ലൈനിലൂടെ എടുത്ത 137188 എന്ന നമ്പറിലൂടെയുള്ള ടിക്കറ്റിലൂടെയാണ് അദ്ദേഹം കോടീശ്വരനായി മാറിയത്. മലയാളിയായ അബ്‍ദുല്‍ ബുര്‍ഹാന്‍ പുതിയ വീട്ടിലിനാണ് ഒരു ലക്ഷം ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനം ലഭിച്ചത്. സമ്മാനാര്‍ഹമായ 061692 എന്ന നമ്പറിലുള്ള ടിക്കറ്റ് അദ്ദേഹം ബിഗ് ടിക്കറ്റ് സ്റ്റോറില്‍ നിന്ന് നേരിട്ട് എടുത്തതായിരുന്നു.

ഒരു ലക്ഷം ദിര്‍ഹം തന്നെ നല്‍കുന്ന നാലും അഞ്ചും സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക് തന്നെയാണ് ലഭിച്ചത്. 039243 എന്ന ടിക്കറ്റിലൂടെ നിര്‍ഷാദ് നാസറും 138166 എന്ന ടിക്കറ്റിലൂടെ റോബിന്‍ കദിയാനുമാണ് ഈ സമ്മാനങ്ങള്‍ക്ക് അര്‍ഹരായത്. ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പിലും ഇക്കുറി സമ്മാനം ഇന്ത്യക്കാരന് തന്നെയായിരുന്നു. 013693 എന്ന നമ്പറിലുള്ള ടിക്കറ്റെടുത്ത സുനില്‍ ജോണ്‍ ഈ നറുക്കെടുപ്പില്‍ മസെറാട്ടിയുടെ ആഡംബര കാര്‍ സമ്മാനമായി നേടി. ഗ്രാന്റ് പ്രൈസ് നേടിയ മുഹമ്മദിനും മറ്റെല്ലാ വിജയികള്‍ക്കും ബിഗ് ടിക്കറ്റ് അധികൃതര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നയാളിന് 2.3 കോടി ദിര്‍ഹമാണ് ഒന്നാം സമ്മാനം ലഭിക്കുക. രണ്ടാം സമ്മാനമായി പത്ത് ലക്ഷം ദിര്‍ഹവും മൂന്നാം സമ്മാനമായി ഒരു ലക്ഷം ദിര്‍ഹവും നാലാം സമ്മാനമായി അര ലക്ഷം ദിര്‍ഹവും നല്‍കും. ഇതിനെല്ലാം പുറമെ ജനുവരി മാസത്തില്‍ ബിഗ് ടിക്കറ്റ് എടുക്കുന്ന എല്ലാവരും അതത് മാസങ്ങളിലെ പ്രതിവാര നറുക്കെടുപ്പുകളിലും ഉള്‍പ്പെടും. ഇതില്‍ നിന്ന് ഓരോ ആഴ്ചയും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണമാണ് സമ്മാനമായി ലഭിക്കുക
ബിഗ് ടിക്കറ്റിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‍സൈറ്റോ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ പേജുകളോ സന്ദര്‍ശിക്കാം.
ഒരു കിലോഗ്രാം 24 കാരറ്റ് സ്വര്‍ണം ലഭിക്കുന്ന ജനുവരി മാസത്തിലെ ഇ-നറുക്കെടുപ്പ് തീയതികള്‍

പ്രൊമോഷന്‍ 1 – ജനുവരി 1-10, നറുക്കെടുപ്പ് തീയതി ജനുവരി 10 (ബുധന്‍)
പ്രൊമോഷന്‍ 2 – ജനുവരി 11 – 17, നറുക്കെടുപ്പ് തീയതി ജനുവരി 18 (ബുധന്‍)
പ്രൊമോഷന്‍ 3- ജനുവരി 18-24, നറുക്കെടുപ്പ് തീയതി ജനുവരി 25 (ബുധന്‍)

ഹൃദയം നല്‍കുന്ന ഈ സൂചനകള്‍ അവഗണിക്കല്ലേ… ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്

ഇക്കാലത്ത് എല്ലാ പ്രായക്കാര്‍ക്കും ഇടയില്‍ ഹൃദയാഘാതം ആശങ്കാജനകമാംവിധം കൂടിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ഹൃദയാഘാതത്തിന്റെ അപകട സാധ്യതയും ആഘാതവും കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗം രോഗത്തിന്റെ നേരത്തെയുളള കണ്ടെത്തലാണ്. നേരത്തെ രോഗം കണ്ടെത്തുന്നത് സമയബന്ധിതമായ ഇടപെടല്‍ ലഭിക്കാനും

ഉറക്കക്കുറവുണ്ടോ? ബാധിക്കുക തലച്ചോറിനെ, വാർദ്ധക്യം വേഗത്തിലെത്തുമെന്നും പഠനം

ഏത് പ്രായത്തിലുള്ളവരെയും പ്രധാനമായും ബാധിക്കുന്ന ഒന്നാണ് ഉറക്കകുറവ്. രാത്രികളിൽ കിടന്നാലും പലർക്കും ഉറക്കം വരാറില്ല. ചിലപ്പോൾ പാതി മുറിഞ്ഞ് പോകുന്ന ചെറിയ ഉറക്കമായിരിക്കും ചിലർക്ക് ലഭിക്കാറുള്ളത്. ഇത്തരത്തിൽ ഏത് തരത്തിലുള്ള ഉറക്കകുറവ് ആയാലും അത്

ഇന്ത്യൻ പാസ്‌പോർട്ട് ഇനി ‘ഹൈടെക്’! ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ടിന് എങ്ങനെ അപേക്ഷിക്കാം?

നിങ്ങളുടെ പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞോ? എങ്കിൽ വൈകരുത്, പാസ്പോർട്ട് ഇപ്പോൾ തന്നെ പുതുക്കാം. നവീകരിച്ച പാസ്‌പോർട്ട് സേവാ പ്രോഗ്രാമിന് (PSP V2.0) കീഴിൽ, എല്ലാ പാസ്‌പോർട്ട് ഓഫീസുകളിലും പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും പോസ്റ്റ് ഓഫീസ്

വൈദ്യുതി പോസ്റ്റുകൾ മാറ്റുന്നതിനിടെ ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു

കല്‍പ്പറ്റ: എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ടൗണ്‍ഷിപ്പില്‍ വൈദ്യുതി പോസ്റ്റുകള്‍ മാറ്റുന്നതിനിടെ അപകടത്തില്‍ കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ മരിച്ചു. പനമരം സ്വദേശി രമേശ് (31) ആണ് മരിച്ചത്. വൈദ്യുതി ലൈനുകള്‍ മാറ്റുന്ന പ്രവൃത്തികള്‍ക്കിടെ ആയിരുന്നു അപകടം. Facebook

ട്രെയിനിൽ ‘കുപ്പി’ കൊണ്ടുപോയാൽ കുടുങ്ങുമോ? ഇക്കാര്യങ്ങൾ അറിയില്ലെങ്കിൽ പിടിവീഴും!

ഇന്ത്യയിൽ ട്രെയിനുകളിൽ മദ്യം കൊണ്ടുപോകാൻ കഴിയുമോ? ദീർഘകാലമായി പലർക്കുമുള്ള ഒരു സംശയമാണിത്. ഈ ഒരു ചോദ്യത്തിനുള്ള ഉത്തരം അത്ര ലളിതമല്ലെന്നാണ് ആദ്യം മനസിലാക്കേണ്ടത്. 1989ലെ ഇന്ത്യൻ റെയിൽവേ ആക്ട് അനുസരിച്ച്, മറ്റുള്ളവർക്ക് അസൗകര്യമോ അപകടമോ

യുഡിഎഫിന്റെ വൈറല്‍ സ്ഥാനാര്‍ത്ഥിക്ക് തിരിച്ചടി; വോട്ട് തള്ളി, മത്സരിക്കാന്‍ സാധിച്ചേക്കില്ല.

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണയ്ക്ക് തിരിച്ചടി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്തു. മേല്‍വിലാസത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.