‘സ്വർണം’ കുഴിച്ചിട്ടിരിക്കുന്ന കൊല്ലം! ദേശീയപാത നിർമ്മാണത്തിനായി കുഴിച്ചപ്പോൾ കോടിക്കണക്കിന് രൂപ വിലയുള്ള കറുത്തപൊന്ന്, വമ്പൻ ഓഫറുമായി കമ്പനി

ചവറ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഓട നിർമ്മിക്കാൻ നീണ്ടകര ഭാഗത്ത് കുഴിച്ചപ്പോൾ കിട്ടിയത് ധാതുസമ്പുഷ്ടമായ കരിമണൽ. ഈ മണൽ സ്‌കരണത്തിനായി വിട്ടുകിട്ടാൻ കെ.എം.എം.എൽ അധികൃതർ ജില്ലാ ഭരണകൂടത്തെ സമീപിച്ചു.

നീണ്ടകര പാലം മുതൽ ഇടപ്പള്ളിക്കോട്ട വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരത്തിലുള്ള ഭാഗത്താണ് കരിമണൽ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുള്ളത്. ഈ പ്രദേശത്തോട് ചേർന്നുള്ള ഭൂമി കെ.എം.എല്ലിന്റെ ഒന്നാം ഖനന ബ്ലോക്കിൽ ഉൾപ്പെട്ടിട്ടുള്ളത്. ഈ ഭാഗത്തെ 83 ഏക്കറിൽ ഖനനം ആരംഭിക്കുന്നതിന് അനുമതി തേടി കെ.എം.എം.എൽ റവന്യു വകുപ്പിനെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് ഇതിനോട് ചേർന്നുള്ള റോഡിൽ കരിമണൽ വലിയ അളവിൽ കണ്ടെത്തിയിരിക്കുന്നത്.

മണ്ണിൽ കിടക്കുന്നത് കോടികൾ!

ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകിയാണ് ഈ മേഖലകളിലെ ഭൂമി കെ.എം.എം.എല്ലും ഐ.ആർ.ഇയും ഖനനത്തിനായി ഏറ്റെടുക്കുന്നത്. പിന്നീട് പൂർവ്വ സ്ഥിതിയിലാക്കി നൽകാനും വലിയ തുക ചെലവാകുന്നുണ്ട്. ഇത്തരത്തിലുള്ള ചെലവൊന്നുമില്ലാതെയാണ് വലിയ അളവിൽ കരിമണൽ ഇരുസ്ഥാപനങ്ങൾക്കും ദേശീയപാത നിർമ്മാണത്തിലൂടെ ലഭിക്കുന്നത്. ഓട, കലുങ്ക് എന്നിവയുടെ നിർമ്മാണത്തിന് കുഴിക്കുന്ന സ്ഥലങ്ങളിലെ കരിമണൽ എടുക്കാൻ മാത്രമാണ് ഇപ്പോൾ അലോചിച്ചിട്ടുള്ളത്. എന്നാൽ, ആറ് വരിപ്പാത നിർമ്മിക്കുന്ന സ്ഥലത്ത് നിന്ന് പരമാവധി കരിമണൽ ശേഖരിക്കണമെന്ന ആവശ്യം ശക്തമാണ്. ഓടയ്ക്കായി കുഴിക്കുന്ന ഭാഗത്ത് നിന്ന് മാത്രം ഏറ്റവും കുറഞ്ഞത് രണ്ട് കോടിയുടെ കരിമണൽ ലഭിക്കുമെന്നാണ് പ്രാഥമിക കണക്ക്.

കരിമണലിന് പകരം വെളളമണൽ

കരിമണൽ സാന്നിദ്ധ്യമുള്ള മണൽ ശേഖരിച്ച ശേഷം പകരം സംസ്‌കരിച്ച വെളളമണൽ ദേശീയപാത നിർമ്മാണത്തിനായി കരാർ കമ്പനിക്ക് നൽകാമെന്ന നിർദ്ദേശമാണ് കെ.എം.എം.എൽ മുന്നോട്ടുവച്ചിരിക്കുന്നത്. ഇൽമനൈറ്റ്, സിർക്കോൺ, സിലിമനേറ്റ് തുടങ്ങിയ ഘടകങ്ങൾ കെ.എം.എം.എൽ വേർതിരിച്ചെടുക്കും. പിന്നീട് മോണോസൈറ്റ് വേർതിരിച്ചെടുക്കാനായി ഐ.ഐ.ആർ.ഇക്ക് നൽകും. ഐ.ആർ.ഇയും കരിമണൽ ലഭിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

വീണ്ടും തലപൊക്കി പ്ലാസ്റ്റിക്

പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കാൻ സർക്കാർ നിർദ്ദേശം നല്‍കിയതോടെ മുങ്ങിയ പ്ലാസ്റ്റിക്കുകള്‍ വീണ്ടും തലപൊക്കി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെ തുരത്താൻ നടപടികള്‍ ശക്തമാക്കുമ്പോഴും വിപണിയില്‍ സുലഭമായിരിക്കുകയാണ് പ്ലാസ്റ്റിക്ക് സഞ്ചികളും മറ്റും. പല രൂപത്തിലും ഭാവത്തിലും

മദ്യപിച്ചാല്‍ ട്രെയിനില്‍ കയറ്റില്ല.

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… മദ്യപിച്ചാല്‍ ട്രെയിനില്‍ കയറ്റില്ല, പോലീസ് പിടിച്ചാല്‍ യാത്ര മുടങ്ങും. മദ്യപരെ പിടിക്കാൻ ഓപ്പറേഷൻ രക്ഷിത രാജ്യത്ത് നടക്കുന്ന സ്ഫോടനങ്ങളുടെ ഭാഗമായി നടക്കുന്ന കർശന പരിശോധനയെത്തുടർന്ന് കേരളാ പോലീസും, ആർപിഎഫും സംയക്തമായി

വിനോദയാത്ര ;മുന്‍കൂട്ടി അറിയിക്കണമെന്ന് എംവിഡി

സ്‌കൂളില്‍നിന്നോ കോളേജില്‍നിന്നോ വിനോദയാത്ര പോകുന്നതിന് മുമ്പ് ബന്ധപ്പെട്ട ആര്‍ടിഒയെ അറിയിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ ഓര്‍മ്മപ്പെടുത്തല്‍. വിനോയാത്രയ്ക്ക് മുമ്പ് ഒരാഴ്ചമുമ്പെങ്കിലും വിവരം നല്‍കണം. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബസ് പരിശോധിക്കാനും സുരക്ഷ ഉറപ്പാക്കാനും

തീരുമെന്ന പേടി വേണ്ട; വാട്‌സ്ആപ്പിന്‍റെ പുതിയ ഫീച്ചർ നിങ്ങളുടെ ഡാറ്റ ലാഭിക്കും

ലോകത്ത് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഇൻസ്റ്റന്‍റ് മെസേജിംഗ് ആപ്പുകളിൽ ഒന്നാണ് വാട്‌സ്ആപ്പ്. ഇപ്പോഴിതാ ഉപയോക്താക്കൾക്ക് അവരുടെ ഇന്‍റര്‍നെറ്റ് ഡാറ്റ ഉപയോഗത്തിൽ കൂടുതൽ നിയന്ത്രണം നല്‍കാന്‍ സഹായിക്കുന്ന ഒരു പുതിയ ഫീച്ചർ വാട്‌സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നതായാണ്

ഹൃദയം നല്‍കുന്ന ഈ സൂചനകള്‍ അവഗണിക്കല്ലേ… ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്

ഇക്കാലത്ത് എല്ലാ പ്രായക്കാര്‍ക്കും ഇടയില്‍ ഹൃദയാഘാതം ആശങ്കാജനകമാംവിധം കൂടിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ഹൃദയാഘാതത്തിന്റെ അപകട സാധ്യതയും ആഘാതവും കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗം രോഗത്തിന്റെ നേരത്തെയുളള കണ്ടെത്തലാണ്. നേരത്തെ രോഗം കണ്ടെത്തുന്നത് സമയബന്ധിതമായ ഇടപെടല്‍ ലഭിക്കാനും

ഉറക്കക്കുറവുണ്ടോ? ബാധിക്കുക തലച്ചോറിനെ, വാർദ്ധക്യം വേഗത്തിലെത്തുമെന്നും പഠനം

ഏത് പ്രായത്തിലുള്ളവരെയും പ്രധാനമായും ബാധിക്കുന്ന ഒന്നാണ് ഉറക്കകുറവ്. രാത്രികളിൽ കിടന്നാലും പലർക്കും ഉറക്കം വരാറില്ല. ചിലപ്പോൾ പാതി മുറിഞ്ഞ് പോകുന്ന ചെറിയ ഉറക്കമായിരിക്കും ചിലർക്ക് ലഭിക്കാറുള്ളത്. ഇത്തരത്തിൽ ഏത് തരത്തിലുള്ള ഉറക്കകുറവ് ആയാലും അത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.