രാഷ്ട്രീയ ഗോകുൽ മിഷൻ പദ്ധതിക്ക് കീഴിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ദേശീയ ഗോപാൽ രത്ന അവാർഡ് നേടിയ മാനന്തവാടി ക്ഷീരോൽപാദക സഹകരണ സംഘത്തെ ജില്ലാ വികസന സമിതി യോഗം അനുമോദിച്ചു. മികച്ച ക്ഷീരോൽപാദക സഹകരണ സംഘങ്ങളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനമാണ് മാനന്തവാടി ക്ഷീരസംഘം ദേശീയതലത്തിൽ നേടിയത്. പ്രതിദിനം 21000 ലിറ്റർ പാൽ സംഭരിക്കുന്ന സംഘമാണ് മാനന്തവാടി.
സിവിൽ സ്റ്റേഷനിലെ എ.പി.ജെ. ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ ഒ.ആർ കേളു എംഎൽഎ, ജില്ലാ കളക്ടർ എ. ഗീത എന്നിവരിൽ നിന്ന് സംഘം പ്രസിഡന്റ് പി.ടി ബിജു സെക്രട്ടറി മഞ്ജുഷ എം.എസ് എന്നിവർ മെമെന്റോ ഏറ്റുവാങ്ങി. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ. ഉഷാദേവി സംസാരിച്ചു.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.