നസ്രിയ അമ്മയാകുന്നു..?

2014ൽ തിരുവനന്തപുരത്തു വച്ചാണ് യുവാക്കളുടെ ഇടയിൽ തരംഗം തീർത്ത നടി നസ്രിയയും നടൻ ഫഹദ് ഫാസിലും വിവാഹിതരായത്. മലയാള സിനിമയിലെ പ്രിയ താരങ്ങളും താരജോഡികളുമായിരുന്നു ഇവർ. വിവാഹം അടുത്ത വേളയിൽ ഭാര്യാഭർത്താക്കന്മാരായി അഭിനയിച്ച ഇവരുടെ ചിത്രം ‘ബാംഗ്ലൂർ ഡെയ്‌സ്’ അക്കാലത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്നു.

വിവാഹത്തോടെ കുറച്ചു നാൾ അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത നസ്രിയ ‘കൂടെ’ എന്ന സിനിമയിലൂടെ മടങ്ങിവരവ് നടത്തി. അതിനു ശേഷം അഭിനയിച്ച ചിത്രങ്ങളിലും നസ്രിയ കയ്യടി നേടി. രണ്ടാം വരവിൽ അന്യഭാഷയിലും നസ്രിയ തന്റെ പാദമുദ്ര പതിപ്പിച്ചു. എന്നാൽ എട്ടു വർഷങ്ങൾക്ക് ശേഷം താരദമ്പതികൾ ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നു എന്ന് റിപോർട്ടുകൾ പ്രചരിക്കുകയാണ്‌ .

നസ്രിയയുടെ ഒരു പുതിയ ഫോട്ടോയും ചേർത്താണ് നാലു മാസം ഗർഭിണിയെന്ന് പ്രചാരണം. ഗൗൺ ധരിച്ച നസ്രിയയുടെ ഈ ഫോട്ടോയിൽ വയർ അൽപ്പം ഉന്തിയ നിലയിലാണ്. ഇതാണ് സോഷ്യൽ മീഡിയ ഏറ്റുപിടിച്ചതും.

അങ്ങെനയൊരു വിശേഷമുണ്ടെങ്കിൽ, ആരാധകരുമായും പങ്കുവയ്ക്കും എന്ന് ഫഹദ് മുന്നേകൂട്ടി പറഞ്ഞിട്ടുണ്ട്. അപ്പോഴാണ് നസ്രിയ ഗർഭിണിയെന്ന വാർത്ത ഒരിക്കൽക്കൂടി സമൂഹമാധ്യമങ്ങളുടെ ശ്രദ്ധയാകർഷിച്ച് പ്രചരിക്കുന്നത്. ഒടുവിൽ ചിത്രം വിശകലനം ചെയ്തു തന്നെ ഉത്തരവും കിട്ടും.

മുകളിൽ സുഹൃത്തിനൊപ്പം നിൽക്കുന്ന ചിത്രത്തിലെ നസ്രിയയാണ് വാർത്തകൾക്ക് ഹേതു. ഈ ചിത്രം അൽപ്പം കൂടി മോർഫ് ചെയ്‌തുകൂടിയാണ് പ്രചാരണം. അടുത്ത ചിത്രത്തിൽ നസ്രിയ ഗർഭിണിയുടെ വേഷം ചെയ്യും എന്നും ഊഹാപോഹങ്ങൾ പരക്കുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ ചേരുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗർഭിണിയാന്നെന്ന പ്രചാരണത്തിന് ശേഷമാണ് നസ്രിയ തന്റെ വളർത്തുനായക്കൊപ്പമുള്ള ക്രിസ്തുമസ് ആശംസ പോസ്റ്റ് ചെയ്തത്. ഇതിൽ പക്ഷെ നസ്രിയ ആർക്കും ഊഹിക്കാനുള്ള ഒന്നും തന്നെ അവശേഷിപ്പിച്ചില്ല.

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

രാത്രി മുഴുവൻ എസി ഇടാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം

ഇന്ന് ഒട്ടുമിക്ക വീടുകളിലും എസി ഉണ്ട്. ചിലർക്ക് എസി ഇല്ലെങ്കിൽ ഉറക്കം പോലും വരില്ല. വേനൽക്കാലങ്ങളിൽ എസി ഉപയോഗിക്കുന്നത് ചൂടിനെ കുറയ്ക്കും. എന്നാൽ എപ്പോഴും എസി ഉപയോഗിക്കുന്നത് നല്ലതാണോ? രാത്രിയിൽ ഉറങ്ങുമ്പോൾ മുഴുവൻ സമയവും

തീരുമെന്ന പേടി വേണ്ട; വാട്‌സ്ആപ്പിന്‍റെ പുതിയ ഫീച്ചർ നിങ്ങളുടെ ഡാറ്റ ലാഭിക്കും

ലോകത്ത് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഇൻസ്റ്റന്‍റ് മെസേജിംഗ് ആപ്പുകളിൽ ഒന്നാണ് വാട്‌സ്ആപ്പ്. ഇപ്പോഴിതാ ഉപയോക്താക്കൾക്ക് അവരുടെ ഇന്‍റര്‍നെറ്റ് ഡാറ്റ ഉപയോഗത്തിൽ കൂടുതൽ നിയന്ത്രണം നല്‍കാന്‍ സഹായിക്കുന്ന ഒരു പുതിയ ഫീച്ചർ വാട്‌സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നതായാണ്

ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ 10 വര്‍ഷം വീഴ്ച വരുത്തി അംഗത്വം നഷ്ടമായവര്‍ക്ക് പിഴ സഹിതം അംശാദായ കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. ഡിസംബര്‍ 10 വരെ ജില്ലാ എക്സിക്യുട്ടീവ് ഓഫീസിലെത്തി

ലഹരിക്കെതിരെ നെറ്റ്ബോൾ ചലഞ്ചുമായി പനമരം കുട്ടി പോലീസ്.

പനമരം:സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോട് കൂടി സമൂഹത്തെ ബോധവൽക്കരിക്കാൻ വേണ്ടിനെറ്റ്ബോൾ ചലഞ്ചുമായിമായി പനമരത്തെ കുട്ടി പോലീസ് .പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ചലഞ്ച് സ്പോർട്സ് കൗൺസിൽ

ഷീ കെയര്‍ : വനിതാ വളണ്ടിയർമാര്‍ക്കുള്ള ദശദിന പരിശിലനം തുടങ്ങി.

കല്‍പ്പറ്റ: എം എസ് എസ് ലേഡീസ് വിംഗ് കല്‍പ്പറ്റ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷി കെയര്‍ പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്കുള്ള ദശ ദിന പരിശീലനം തുടങ്ങി. രജിസ്റ്റര്‍ ചെയ്ത 50 വനിതകള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.