കല്‍പ്പറ്റ: എം എസ് എസ് ലേഡീസ് വിംഗ് കല്‍പ്പറ്റ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷി കെയര്‍ പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്കുള്ള ദശ ദിന പരിശീലനം തുടങ്ങി. രജിസ്റ്റര്‍ ചെയ്ത 50 വനിതകള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. ആരോഗ്യ വിദ്യാഭ്യാസ പാലിയേറ്റീവ് കൗണ്‍സിലിംഗ്, ബി.എല്‍. എസ്, ജീവിത ശൈലി രോഗങ്ങള്‍ , സാമ്പത്തിക സാക്ഷരത, മയ്യത്ത് പരിപാലനം, പാലിയേറ്റീവ് പരിചരണം, തുടങ്ങി വിവിധ വകുപ്പുകളിലെയും മേഖലകളിലെയും റിസോഴ്‌സ് പേഴ്‌സണ്‍മാരും (ആര്‍.പി) പരിശീലനത്തില്‍ പങ്കാളികളാവും. മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന്റെ നേതൃത്വത്തില്‍ ബേസിക് ലെവല്‍ സപ്പോര്‍ട്ട് ( ബി. എല്‍. എസ്) പരിശീലനം നല്‍കി. ബി.എല്‍.എസ് ഇന്‍സ്ട്രക്ടര്‍ ഷമില്‍ പള്ളിയാല്‍, സാന്ററാ മരിയ, സി.എസ്.ഇര്‍ഷാന, പി.പി. സലീല്‍ മുഹമ്മദ് നേതൃത്വം നല്‍കി. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എം എസ് എസ് ലേഡീസ് വിംഗ് ജില്ലാ സെക്രട്ടറി ഉമൈബ മൊയ്തീന്‍ കുട്ടി വിതരണം ചെയ്തു.
ഷി കെയര്‍ പഠിതാക്കള്‍ക്കുള്ള പഠനോപകരണങ്ങള്‍ എം.എസ്.എസ് ജില്ലാ ട്രഷറര്‍ സലിം അറക്കല്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
ഷി കെയര്‍ ദശദിന പരിശീലനം കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ പി വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എസ് കല്‍പ്പറ്റ യൂണിറ്റ് പ്രസിഡന്റ് പി.പി. മുഹമ്മദ് പദ്ധതി വിശദീകരണം നടത്തി.
തലോടല്‍ പെന്‍ഷന്‍ പദ്ധതി കണ്‍വീനര്‍ സൂപ്പി തോട്ടോളി, എം.എസ്.എസ് കല്‍പ്പറ്റ യൂണിറ്റ് സെക്രട്ടറി പോക്കു മുണ്ടോളി, കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി കെ പി ബഷീര്‍, റീന ഷാജി, ഷഫീന, മൈമുന ടീച്ചര്‍, സുഹറ എമിലി പ്രസംഗിച്ചു.
എം.എസ്.എസ് ലേഡീസ് വിംഗ് കല്‍പ്പറ്റ യൂണിറ്റ് പ്രസിഡണ്ട് ഉമൈബ മൊയ്തീന്‍കുട്ടി അധ്യക്ഷയായി. സെക്രട്ടറി കെ. ഇ ആയിഷ ടീച്ചര്‍ സ്വാഗതവും ജസീത ഡാലിയ അറക്കല്‍ നന്ദിയും പറഞ്ഞു.








